ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി 15കാരിയെ നിരന്തരം പീഡനത്തിന് ഇരയാക്കി രണ്ടാനച്ഛൻ; സംഭവം പുറത്തറിഞ്ഞത് പെൺകുട്ടി ഗർഭിണിയായപ്പോൾ, പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ച് പോക്സോ കോടതി

Webdunia
വ്യാഴം, 4 ഏപ്രില്‍ 2019 (20:19 IST)
ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി 15കാരിയായ മകളെ നിരന്തരം പീഡനത്തിന് ഇരയാക്കിയ രണ്ടാനച്ഛന് ജീവപര്യന്തം തടവിന് ശിക്ഷിച്ച് പ്രത്യേക പോക്സോ കോടതി. പോക്സോ നിയമത്തിലെ 9, 10 വകുപ്പുകളും ഇന്ത്യൻ പീനൽ കോഡിലെ 328ആം വകുപ്പ് പ്രകാരവും പ്രതി കുറ്റം ചെയ്തതായി കോടതി കണ്ടെത്തുകകയായിരുന്നു.
 
2017ൽ പെൺകുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടി സ്കൂൾ വിട്ട് വരുന്ന സമയത്ത് രണ്ടാനച്ഛൻ മാത്രമാണ് വീട്ടിലുണ്ടാവാറ്‌, 15കാരി വീട്ടിലെത്തുന്നതിന് മുൻപ് സൈക്ലിംഗിനോ മറ്റു ആവശ്യങ്ങൾക്കോ പണം നൽകി പെൺകുട്ടിയുടെ സഹോദരൻ‌മാരെ വീട്ടിൽ നിന്നും പ്രതി അകറ്റി നിർത്തും.
 
തുടർന്ന് സ്കൂളിൽ നിന്നും മടങ്ങിയെത്തുന്ന പെൺകുട്ടിക്ക് ജ്യൂസിൽ മയക്കുമരുന്ന് നൽകി ബോധരഹിതയാക്കിയ ശേഷമാണ് രണ്ടാനച്ഛൻ പീഡനത്തിനിരയാക്കി വന്നിരുന്നത്. ജ്യൂസ് കുടിച്ചാലുടൻ ക്ഷീണിതയാകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പെൺകുട്ടി സംശയം തോന്നി തുടർന്ന് ഒരു ദിവസം രണ്ടാനച്ഛൻ നൽകിയ ജ്യൂസ് പെൺകുട്ടി കുടിച്ചില്ല.
 
ഇതോടെയാണ് താൻ നിരന്തരം പീഡനത്തിന് ഇരയാകുന്നതായി പെൺകുട്ടി തിരിച്ചറിയുന്നത്. പെൺകുട്ടി എതിർത്തതോടെ പ്രതി ബലമായി പീഡിപ്പികുകയും, പുറത്തുപറഞ്ഞാൽ അമ്മയെ കൊലപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു, ഭീഷണി ഭയന്ന് സംഭവങ്ങൾ പെൺകുട്ടി പുറത്തുപറഞ്ഞിരുന്നില്ല. പീഡനത്തെ തുടർന്ന്  പിന്നീട് പെൺകുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കെഎസ്ആര്‍ടിസി പ്രീമിയം ബസിന്റെ ചില്ല് അടിച്ചു തകര്‍ത്ത് യുവതി; കേസായതോടെ 28000 രൂപ നഷ്ടപരിഹാരം നല്‍കി

ശബരിമല സ്വര്‍ണ മോഷണക്കേസ്: പുതിയ സര്‍ക്കാര്‍ ചുമതലയേറ്റതോടെ ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും വാദം കേള്‍ക്കും

കോൺഗ്രസിനു 13 മന്ത്രിമാർ; സണ്ണി ജോസഫും മുരളീധരനും ഉറപ്പിച്ചു, ചെന്നിത്തല ഉറപ്പില്ല

Ramesh Chennithala: അൻവർ സാദത്തിനെയും ഐ.സി.ബാലകൃഷ്ണനെയും പരിഗണിക്കണം; വഴങ്ങാതെ ചെന്നിത്തല

ജ്വാല ഗുട്ട ഒരു വര്‍ഷത്തിനുള്ളില്‍ ദാനം ചെയ്തത് 60 ലിറ്റര്‍ മുലപ്പാല്‍; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments