Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓഹരി വിപണിയിൽ നേരിയ മുന്നേറ്റം, സെൻസെക്സ് 45 പോയന്റ് ഉയർന്ന് 38922ലും, നിഫ്റ്റി 5 പോയന്റ് ഉയർന്ന് 11649ലും വ്യാപാരം

ഓഹരി വിപണിയിൽ നേരിയ മുന്നേറ്റം, സെൻസെക്സ് 45 പോയന്റ് ഉയർന്ന് 38922ലും, നിഫ്റ്റി 5 പോയന്റ് ഉയർന്ന് 11649ലും വ്യാപാരം
, വ്യാഴം, 4 ഏപ്രില്‍ 2019 (18:32 IST)
ഓഹരി വിപണിയിൽ ഇന്ന് നേരിയ ഉണർവ് രേഖപ്പെടുത്തി. സെൻസെക്സ് 45 പോയന്റ് ഉയർന്ന് 38922ലും നിഫ്റ്റി 5 പോയന്റ് ഉയർന്ന് 11649ലുമാണ് വ്യാപാരം നടക്കുന്നത്. റിസർവ് ബാങ്ക് പുതുക്കിയ പണവായ്പ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഓഹരി വിപണിയിൽ നേട്ടമുണ്ടായത്.
 
520 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 307 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്ത്യബുള്‍സ് ഹൗസിങ്, ഹീറോ മോട്ടോര്‍കോര്‍പ്, ടൈറ്റാന്‍, എല്‍ആന്റ്ടി, വേദാന്ത, ഭാരതി എയര്‍ടെല്‍ തുടങ്ങിയ കമ്പനികളാണ് നേട്ടം രേഖപ്പെടുത്തിയത്.
 
വിപ്രോ, എച്ച്‌ സി എല്‍ ടെക്, സീ എന്റര്‍ടെയ്ന്‍മെന്റ്, യുപിഎല്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളിൽ നഷ്ടത്തിലാണ് ഇന്ന് വ്യാപാരം നടന്നത്. റിസർവ് ബാങ്ക് റിപ്പോ റിവേഴ്സ് റിപ്പോ നിരക്കുകൾ കാൽ ശതമാനം കുറവ് വരുത്തിയതാണ് ഓഹരി വിപണിയിൽ നേരിയ ഉണർവുണ്ടാക്കിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാലക്കാട് ഇത്തവണ ആർക്കോപ്പം?