പീഡനത്തിന് ഇരയാക്കിയതിന് ശേഷം അർധ നഗ്നയായ നിലയിൽ പാർക്കി ഉപേക്ഷിച്ചു, ഡൽഹിയിൽ മനസിക വൈകല്യമുള്ള സ്ത്രീ നേരിട്ടത് കൊടും ക്രൂരത

Webdunia
ശനി, 6 ഏപ്രില്‍ 2019 (17:25 IST)
ഡൽഹി: ഡൽഹിയിൽ മാനസിക വൈകല്യമുള്ള സ്ത്രീ ക്രൂര പീഡനത്തിന് ഇരയായി. തെക്കു കിഴക്കേ ഡൽഹിയിലെ ലജ്പത് നഗറിലാണ് സംഭവം നടന്നത്. പീഡനത്തിന് ഇരയാക്കിയ ശേഷം അർധ നഗ്നയായ വിധത്തിൽ സ്ത്രീയെ പ്രതി പാർക്കിൽ ഉപേക്ഷിക്കുകയായിരുന്നു. 
 
സ്ത്രീ പർക്കിൽ ബോധരഹിതയായി കിടക്കുന്നത്‌ ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് സ്ത്രീയെ അശുപത്രിയിലെത്തിച്ചു. സ്ത്രീയുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടില്ലാത്തതിനാൽ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല എന്ന് ലജ്പത് നഗർ പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. 
 
സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രദേശത്തുനിന്നും ഒരാൾ ഓടി പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ദൃശ്യങ്ങളിൽ വ്യക്തിയുടെ മുഖം വ്യക്തമല്ല എന്നതാണ് പൊലീസിനെ വലക്കുന്നത്. പ്രദേശത്തെ കുറ്റവാളികളെ പിടികൂടി സി സി ടി വി ദൃശ്യങ്ങളിലേതിന് സമാനമായ രീതിയിൽ ഓടിച്ചതോടെയണ് പ്രതിയെ പിടികൂടാൻ സാധിച്ഛത്.
 
പിടിയിലായ സുധീർ സബിത എന്ന 30കാരൻ ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിച്ചു. സ്ത്രീ ഒറ്റക്ക് നിൽക്കുന്നത് കണ്ടതോടെ അവസരം മുതലെടുത്ത് പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്ന് പ്രതി മൊഴി നൽകി. ഇരയാക്കപ്പെട്ട സ്ത്രീ മുൻപ് ലജ്‌പത് സനഗറിലാണ് താമസിച്ചിരുന്നത്. ഈ ഓർമയിലാകാം സ്ത്രീ സംഭവ സ്ഥലത്ത് എത്തപ്പെട്ടത് എന്നാണ് പൊലീസ് പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

Actress assault case : നടിയെ ആക്രമിച്ച കേസിൽ 6 പ്രതികൾക്കും 20 വർഷം കഠിന തടവ്, അതിജീവിതയ്ക്ക് 5 ലക്ഷം നൽകണം

വീട്ടില്‍ അമ്മ മാത്രം, ശിക്ഷയില്‍ ഇളവ് വേണമെന്ന് പള്‍സര്‍ സുനി; ചില പ്രതികള്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു

'ക്രൂരമായ ബലാത്സംഗം നടന്നിട്ടില്ല'; പള്‍സര്‍ സുനിക്കായി അഭിഭാഷകന്‍

വിധി വായിക്കാതെ അഭിപ്രായം വേണ്ട, എല്ലാത്തിനും ഉത്തരമുണ്ടെന്ന് കോടതി, വാദം കഴിഞ്ഞു, വിധി മൂന്നരയ്ക്ക്

Rahul Mamkoottathil : പറയാനുള്ളതെല്ലാം കോടതിയിൽ പറയും, ഇനി അങ്ങോട്ട് പാലക്കാട് തന്നെ : രാഹുൽ മാങ്കൂട്ടത്തിൽ

അടുത്ത ലേഖനം
Show comments