Publish Date: Sat, 06 Apr 2019 (15:25 IST)
Updated Date: Sat, 06 Apr 2019 (15:26 IST)
ഹുഗൈറ: വീട്ടുടമസ്ഥർ കുടുമ്പത്തോടെ പുറത്തുപോയ തക്കം നോക്കി കാമുകനെ വീട്ടിൽ വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തിലേർപ്പെട്ട് ജോലിക്കാരി. സംഭവത്തിൽ വീട്ടുജോലിക്കാരിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. യു എ ഇയിലെ ഹുജൈറയിലാണ് സംഭവം ഉണ്ടായത്.
ഫോണിലൂടെയാണ് ഏഷ്യൻ സ്വദേശികളായ യുവതിയും കാമുകനും പരിജയപ്പെടുന്നത്. വീട്ടുടമസ്ഥർ കുടുംബത്തോടെ പുറത്തുപോകുമ്പോൾ ലൈംഗിക ബന്ധത്തിലേർപ്പെടാൻ ഇരുവരും നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. തുടർന്ന് വീട്ടുടമസ്ഥൻ പുറത്തുപോകുന്നത് യുവതി കാമുകന് നേരത്തെ തന്നെ ഫോണിലൂടെ വിവരം നൽകി.
വീട്ടുകാർ പുറത്തുപോയതോടെ കമുകൻ വീട്ടിലെത്തി. എന്നാൽ അപ്രതീക്ഷിതമായി വീട്ടുടമസ്ഥ തിരികെ എത്തുകയായിരുന്നു. വീടു വൃത്തിയാക്കത്തതിനെ കുറിച്ച് യുവതിയോട് ചോദിച്ചെങ്കിലും യുവതി മറുപടി ഒന്നും പറഞ്ഞില്ല. തുടർന്ന് ഇവർ യുവതിയുടെ മുറിയിൽ കയറി പരിശോധിച്ചപ്പോൾ കാമുകനോപ്പം കാണുകയായിരുന്നു. ഇതോടെ വീട്ടുടമസ്ഥർ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.