22കാരിയുടെ നഖവും മുടിയും പറിച്ചെടുത്തു; ചട്ടുകം ചൂടാക്കി ശരീരമാസകലം പൊള്ളിച്ചു, ഒടുവിൽ റെയിൽ‌വേ ട്രാക്കിൽ തള്ളി, സ്ത്രീധനത്തിനായി ഭർത്താവും കുടുംബവും യുവതിയോട് ചെയ്ത കൊടും ക്രൂരത ഇങ്ങനെ

Webdunia
തിങ്കള്‍, 8 ഏപ്രില്‍ 2019 (13:21 IST)
സ്ത്രീധനത്തിന്റെ പേരിൽ കൊടും ക്രൂരതയാണ് ബീഹാറിൽ 22കാരിക്ക് നേരിടേണ്ടി വന്നത്. അതി ക്രൂരമായ രീതിയിൽ മർദ്ദിക്കുകയും വേദന അനുഭവിപ്പിക്കുകയും ചെയ്ത ശേഷം ബോധരഹിതയായ യുവതിയെ ഒടുവിൽ ഭർത്താവും ബന്ധുക്കളും ചേർന്ന് റെയിൽ‌വേ ട്രാക്കിൽ തള്ളുകയും ചെയ്തു. ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലാണ് ആരെയും ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
 
രണ്ട് ലക്ഷം രൂപയും ഒരു ബൈക്കും സ്ത്രീധനമായി നൽകണം എന്ന് വിവാഹ സമയത്ത് ഭർത്താവും കുടുംബവും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് നൽകുന്നതിൽ മുടക്കം വരുത്തിയതോടെ ഭർത്താവും വീട്ടുകാരും ചേർന്ന് യുവതിയെ പീഡിപ്പിക്കുന്നത് പതിവായിരുന്നു. 
 
സ്ത്രീധനത്തിന്റെ പേരു പറഞ്ഞുള്ള വഴക്കിൽ ഭർത്താവും സഹോദരനും മറ്റു കുടുംബാംഗങ്ങളും കേട്ടാലറക്കുന്ന ക്രൂരതയാണ് പെൺകുട്ടിയോട് കാട്ടിയത്. 22കാരിയുടെ നഖവും മുടിയും പറിച്ചെടുത്തും, ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ശരീരമാസകലം പൊള്ളിച്ചുമെല്ലാമായിരുന്നു ഇവരുടെ ക്രൂര ആക്രമണം. ആക്രമണങ്ങളെ തുടർന്ന് ബോധരഹിതയായ യുവതിയെ പിന്നീട് ഇവർ റെയിൽവേ ട്രാക്കിൽ തള്ളി.
 
ബോധം തെളിഞ്ഞ യുവതി ഏറെ പണിപ്പെട്ടാണ് ആളുകളുടെ സഹായം തേടിയത്. ആളുകൾ ഇവരെ ഉടൻ ആശുപത്രിയെലെത്തിച്ചു. യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. 22കാരിയുടെ ശരീരത്തിൽ ആഴത്തിലുള്ള ഏഴ് മുറിവുകളും, ശരീരമാസകലം പൊള്ളലേറ്റതിന്റെ പാടുകളും ഉണ്ട് എന്ന് ഡോക്ടർ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

'​വിട്ടുകൊടുക്കില്ല'; ഗുരുവായൂരിൽ കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺ​ഗ്രസ് നീക്കത്തെ എതിർത്ത് ലീ​ഗ്

അസമിലുള്ളവരിൽ 40 ശതമാനം ബംഗ്ലാദേശികൾ, വെടിമരുന്ന് പെട്ടിയുടെ മുകളിൽ ഇരിക്കുന്നത് പോലെ: അസം മുഖ്യമന്ത്രി

കൊച്ചി കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ്: കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷം, തീരുമാനം വൈകുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

New Year Wishes in Malayalam: പുതുവത്സരാശംസകള്‍ മലയാളത്തില്‍

നിര്‍ബന്ധിത മതപരിവര്‍ത്തനം; മഹാരാഷ്ട്രയില്‍ മലയാളി പുരോഹിതനും ഭാര്യയും ഉള്‍പ്പെടെ 12 പേര്‍ അറസ്റ്റില്‍

ശബരിമല സ്ത്രീ പ്രവേശന കേസില്‍ ഒന്‍പതംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാന്‍ സുപ്രീംകോടതി

വീടുകള്‍ക്ക് പുറത്തെ തൂണുകളില്‍ ചുവന്ന പാടുകള്‍; സിസിടിവി ദൃശ്യങ്ങളില്‍ മുഖംമൂടി ധരിച്ച സംഘം, പിന്നീട് നടന്നത് വന്‍ ട്വിസ്റ്റ്

അതെന്താ സംശയം, മുഷ്ടി ചുരുട്ടി പറയുന്നു, മൂന്നാമതും പിണറായി തന്നെ അധികാരത്തിൽ വരും : വെള്ളാപ്പള്ളി

അടുത്ത ലേഖനം
Show comments