മറ്റുള്ളവരുടെ കിടപ്പറയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കൂടുതൽ സംതൃപ്തി നൽകും ?

ശനി, 6 ഏപ്രില്‍ 2019 (19:46 IST)
സ്വന്തം വീടുകളിൽ നിന്നും മാറി മറ്റുള്ളവരുടെ കിടപ്പറകളിൽ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ കൂടുതൽ സംതൃപ്തി ലഭിക്കാറുണ്ട് എന്ന് പല ദമ്പതികളും പറയാറുണ്ട്. കേൽക്കുമ്പോൾ തമാശയായി തോന്നിയേക്കാം എന്നാൽ അതിലും കാര്യം ഉണ്ട് എന്നതാണ് യാഥാർത്ഥ്യം. സെക്സ് ആസ്വദിക്കുന്നതിൻ സാഹചര്യങ്ങൾ വളരെ പ്രധാനമാണ് എന്നത് സൂചിപ്പിക്കുന്നതാണ് ഇത്.
 
സ്ഥിരമായി സെക്സിൽ ഏർപ്പെടുന്ന മുറിയിൽ നിന്നും മാറി, ആ സാഹചര്യങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു ഇടത്ത് എത്തിപ്പെടുമ്പോൾ ദമ്പതികളിൽ ഉണ്ടാകുന്ന മാനസിക ഉല്ലാസം സെക്സ് കൂടുതൽ ആസ്വാദ്യകരമാക്കാൻ സാഹായിക്കും. ഈ അവസരങ്ങളിൽ സ്ത്രീയുടെയും പുരുഷന്റെയും സെക്സ് ഹോർമോണുകൾ കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നു എന്നതിനാലാണ് ഇത്.
 
വീട്ടിലെ സാഹചര്യങ്ങളാകില്ല മറ്റിടങ്ങളിൽ ഉണ്ടാവുക. പുതുമകൾ തേടുന്ന മനുഷ്യന്റെ മനസാണ് ഇതിനു പിന്നിലെ പ്രധാന കാരണം എന്നണ് പഠനങ്ങൾ പറയുന്നത്. വൃത്തിയുള്ള കിടക്ക, കുട്ടികളുടെയും ബന്ധുക്കളുടെയും ശബ്ദങ്ങളില്ലാത്ത ശാന്തമായ അന്തരീക്ഷം എന്നിവയും ദമ്പതികളിൽ ലൈംഗിക ചിന്ത വർധിപ്പിക്കും എന്നും ഈ രംഗത്തെ വിദഗ്ധർ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം വേനൽക്കാലത്ത് എള്ളെണ്ണ തേച്ച് കുളിച്ചാൽ ? അറിയണം ഇക്കാര്യം !