ഫേസ്‌ബുക്കിലെ കാമുകിയെ വിവാഹം ചെയ്യാന്‍ യുവാവ് മാതാപിതാക്കളെ കൊലപ്പെടുത്തി

ഫേസ്‌ബുക്കിലെ കാമുകിയെ വിവാഹം ചെയ്യാന്‍ യുവാവ് മാതാപിതാക്കളെ കൊലപ്പെടുത്തി

Webdunia
ബുധന്‍, 23 മെയ് 2018 (08:11 IST)
ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്യാൻ യുവാവ് മാതാപിതാക്കളെ കൊന്നു. അബ്ദുൾ റഹ്മാൻ എന്ന 26കാരനാണ് ക്രൂരത ചെയ്‌തത്. തെക്കുകിഴക്കൻ ഡൽഹിയിലെ ജാമിയ നഗറിലാണു സംഭവം.

തസ്ലിം ബാനു(50) ഷമിം അഹമ്മദ്(55) ദമ്പതികളുടെ ഒറ്റ മകനാണ് അബ്ദുൾ റഹ്മാൻ . നേരത്തെ ഒരു വിവാഹം കഴിച്ച് ബന്ധം വേർപെടുത്തിയ സമയത്തായിരുന്നു യുവതിയുമായി ഇയാൾ പരിചയത്തിലാവുന്നുത്. പിന്നീട് മറ്റൊരു കല്യാണം കഴിച്ചുവെങ്കിലും ഫേസ്‌ബുക്ക് സുഹൃത്തുമായി ബന്ധം തുടര്‍ന്നു.

ഫേസ്‌ബുക്കിലെ സുഹൃത്തിനെ വിവാഹം ചെയ്യണമെന്ന് അബ്ദുൾ റഹ്മാൻ ആവശ്യപ്പെട്ടുവെങ്കിലും മാതാപിതാക്കള്‍ സമ്മതിച്ചില്ല. ഇതേ തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ ഇയാള്‍ മാതാപിതാക്കളെ കഴിഞ്ഞ മാസം കൊലപ്പെടുത്തുകയായിരുന്നു.

ലഹരിക്ക് അടിമയായ അബ്ദുൾ റഹ്മാന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. തസ്ലിം ബാനുവിന്റെയും ഷമിം അഹമ്മദിന്റെയും മൃതദേഹങ്ങള്‍ ടെറസില്‍ നിന്നാണ് കണ്ടെത്തിയത്. മാതാ‍പിതാക്കളെ കൊലപ്പെടുത്താനായി 2.5 ലക്ഷം രൂപയാണ് അബ്ദുൾ റഹ്മാൻ സുഹൃത്തുക്കള്‍ക്ക് നല്‍കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്പാര്‍ക്ക് ഡാറ്റാ ചോര്‍ച്ച ലംഘന കേസില്‍ കോടതി തിങ്കളാഴ്ച അന്തിമ വിധി പറയും

ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ വയറ്റില്‍ തുണി; ആശുപത്രിക്കെതിരെ പരാതി

സിപിഎമ്മുമായി ഇടഞ്ഞ് ജി സുധാകരന്‍; ആലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും

അസമില്‍ സുഖോയ് എസ് യു-30 വിമാനം തകര്‍ന്നുവീണ് രണ്ട് വ്യോമസേന പൈലറ്റുമാര്‍ മരിച്ചു

ജസ്ലിയയുടെ അപകട മരണക്കേസില്‍ കുറ്റാരോപിതനായ ഡോക്ടറുടെ പിതാവ് അറസ്റ്റില്‍

അടുത്ത ലേഖനം
Show comments