Webdunia - Bharat's app for daily news and videos

Install App

മുത്തച്ഛന്‍ നാലു വയസുകാരിയെ ബലാത്സംഗം ചെയ്‌തു കൊന്നു; അറുപതുകാരന്‍ അറസ്‌റ്റില്‍

മുത്തച്ഛന്‍ നാലു വയസുകാരിയെ ബലാത്സംഗം ചെയ്‌തു കൊന്നു; അറുപതുകാരന്‍ അറസ്‌റ്റില്‍

Webdunia
വ്യാഴം, 21 ജൂണ്‍ 2018 (18:24 IST)
മുത്തച്ഛന്‍ നാലു വയസുകാരിയായ ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തി. റാംസു റാം പട്ടേല്‍ (60) എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ഛത്തീസ്​ഗഢിലെ കൊണ്ടഗാവോണിലാണ് നാടിനെ നടുക്കിയ സംഭവം.

മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ജൂണ്‍ 11 മുതലാണ് കാണാതായത്. കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് റാംസു പിടിക്കപ്പെട്ടത്. ഡോഗ്​സ്​ക്വാഡിന്റെ​സഹായത്തോടെയാണ്​പ്രതിയിലേക്ക് അന്വേഷണം എത്തിയത്.

പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ പിടിക്കപ്പെടുമോ എന്ന ഭയം മൂലം ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കൊലപാതക വിവരം തുറന്നു പറഞ്ഞു.

പൊലീസ് പറയുന്നത്:-

കുട്ടിയെ തട്ടിയെടുത്ത റാംസു ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് ക്രൂരമായി പീഡിപ്പിച്ചു. ഇതിനിടെ കുട്ടി മരിച്ചു. മൃതദേഹം ഉണങ്ങിയ പുല്ലിനുള്ളില്‍ ഒളിപ്പിച്ചു. പൊലീസ് അന്വേഷണം പുരോഗമിച്ചതോടെ വീടിന് സമീപത്തെ വെള്ളക്കെട്ടില്‍ മൃതദേഹം ഉപക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. നഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

Dharmasthala Case: ദുരൂഹതകളുടെ കോട്ട; എന്താണ് ധര്‍മസ്ഥല വിവാദം?

ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടം സംബന്ധിച്ച് അഭിമുഖം നൽകിയ ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ

ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനില്ലെന്ന് ശശി തരൂര്‍; ലോക്‌സഭയില്‍ ചൂടേറിയ സംവാദങ്ങള്‍ ഉണ്ടായേക്കും

വഞ്ചനാ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം; നടന്‍ നിവിന്‍ പോളിക്ക് നോട്ടീസ്

സ്വര്‍ണവില കൂടുന്നതിനുള്ള പ്രധാന കാരണം എന്താണെന്നറിയാമോ

അടുത്ത ലേഖനം
Show comments