Select Your Language

Notifications

webdunia
webdunia
webdunia
webdunia

എഴുപതിലേറേ ആണ്‍കുട്ടികളെ പീഡിപ്പിച്ചു; എച്ച്ഐവി ബാധിതനായ സൈനിക ഉദ്യോഗസ്ഥന്‍ അറസ്‌റ്റില്‍

എഴുപതിലേറേ ആണ്‍കുട്ടികളെ പീഡിപ്പിച്ചു; എച്ച്ഐവി ബാധിതനായ സൈനിക ഉദ്യോഗസ്ഥന്‍ അറസ്‌റ്റില്‍

എഴുപതിലേറേ ആണ്‍കുട്ടികളെ പീഡിപ്പിച്ചു; എച്ച്ഐവി ബാധിതനായ സൈനിക ഉദ്യോഗസ്ഥന്‍ അറസ്‌റ്റില്‍
ബാങ്കോക്ക് , ശനി, 10 നവം‌ബര്‍ 2018 (11:40 IST)
കൗമാരക്കാരായ എഴുപതിലേറേ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സൈനിക ഉദ്യോഗസ്ഥന്‍ അറസ്‌റ്റില്‍. തായ്‌ലന്‍ഡ് സൈന്യത്തിലെ സെര്‍ജന്റ് മേജറായ ജക്രിത് ഖോംസാണ് പിടിയിലായത്. 43കാരനായ ഇയാള്‍ എച്ച്ഐവി ബാധിതനാണ്.

സമൂഹമാധ്യമങ്ങളിലൂടെ പതിമൂന്നിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളുമായി ബന്ധം സ്ഥാപിച്ചായിരുന്നു ജക്രിത് പീഡനം നടത്തിയിരുന്നത്. വ്യാജ അക്കൗണ്ടുകളും ഗേ ഡേറ്റിംഗ് ആപ്ലിക്കേഷനുകളും ഉപയോഗിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം നഗ്നചിത്രങ്ങള്‍ കൈമാറുകയും പിന്നീട് ഭീഷപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്യുന്നതായിരുന്നു പ്രതിയുടെ രീതി.

പീഡനത്തിനിരയായ കുട്ടികള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തായത്. ജക്രിതിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്നും എച്ച്ഐവി രോഗികള്‍ കഴിക്കുന്ന മരുന്നുകള്‍ ലഭിച്ചതോടെയാണ് ഇയാള്‍ എച്ച്ഐവി ബാധിതനാണെന്ന് വ്യക്തമായത്.

വര്‍ഷങ്ങളോളം തടവ് ശിക്ഷ ലഭിക്കാവുന്ന ആറ് കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി ലൈംഗികബന്ധം, ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍, ബ്ലാക്ക്‌മെയില്‍ ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തപ്പെട്ടിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യാതിഥിയായി ക്ഷണിച്ചില്ല; ഹെഡ്മാസ്‌റ്റര്‍ക്ക് നേരെ ഗണേഷ്‍കുമാറിന്റെ കയ്യേറ്റശ്രമം - കയ്യാങ്കളി തടഞ്ഞത് വേദിയില്‍ ഉണ്ടായിരുന്നവര്‍