അഞ്ചുവയസുകാരിയെ വിദ്യാര്‍ഥികള്‍ മാനഭംഗപ്പെടുത്തി; പീഡനം നടന്നത് സ്കൂളിനുള്ളില്‍ വെച്ച്
അഞ്ചുവയസുകാരിയെ വിദ്യാര്‍ഥികള്‍ മാനഭംഗപ്പെടുത്തി; പീഡനം നടന്നത് സ്കൂളിനുള്ളില്‍ വെച്ച്
Publish Date: Sat, 28 Apr 2018 (11:53 IST)
Updated Date: Sat, 28 Apr 2018 (12:14 IST)
അഞ്ചുവയസുകാരിയെ സ്‌കൂളിനുള്ളില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ മാനഭംഗപ്പെടുത്തി. ഒഡീഷയിലെ ജഗസിംഗ്‌പൂരിലാണ് സംഭവം. പത്തും പതിനാലും വയസുള്ള വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
വ്യാഴാഴ്‌ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ശീതളപാനീയം നല്‍കിയാണ് കുട്ടിയെ സ്‌കൂളിനുള്ളിലേക്ക് കൊണ്ടു പോയത്. ആളൊഴിഞ്ഞ ഭാഗത്ത് എത്തിച്ച ശേഷം കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ നടത്തിയ പരിശോധനയിലാണ് പീഡനം നടന്നതായി വ്യക്തമായത്. കുട്ടിയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കിയ ശേഷം കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കേസ് രജിസ്‌റ്റര്‍ ചെയ്‌ത പൊലീസ് രണ്ടു വിദ്യാര്‍ഥികളെ കസ്‌റ്റഡിയിലെടുത്തു. വിശദമായ അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ പേര്‍ സംഭവത്തില്‍ പങ്കാളികള്‍ ആയിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.