Select Your Language

Notifications

webdunia
webdunia
webdunia
शनिवार, 28 दिसंबर 2024
webdunia

അട്ടപ്പാടിയിൽ ആദിവാസി ബാലികയ്ക്ക് പീഡനം; സ്ത്രീയുൾപ്പെടെ 12 പേർ കസ്റ്റഡിയിൽ

ആദിവാസി ബാലികയെ പീഡിപ്പിച്ച കേസിൽ 12 പേർ അറസ്റ്റിൽ

അട്ടപ്പാടിയിൽ ആദിവാസി ബാലികയ്ക്ക് പീഡനം; സ്ത്രീയുൾപ്പെടെ 12 പേർ കസ്റ്റഡിയിൽ
, വെള്ളി, 25 മെയ് 2018 (08:49 IST)
അട്ടപ്പാടിയില്‍ പന്ത്രണ്ടുവയസ്സുള്ള ആദിവാസി പെണ്‍കുട്ടി പീഡനത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉള്‍പ്പെടെ പന്ത്രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയെ തുടർന്നാണ് പൊലീസിന്റെ നടപടി.
 
ആനക്കട്ടി സ്വദേശിനിയാണ് പീഡനത്തിനിരയായത്. പൂതൂര്‍ ഉത്സവത്തിനു കൊണ്ടുപോകാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ പ്രദേശവാസിയും പരിചയക്കാരിയുമായ സ്ത്രീ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. പെൺകുട്ടിയെ ഒരു സംഘത്തിലേക്കായിരുന്നു സ്ത്രീ എത്തിച്ചത്.
 
പെണ്‍കുട്ടി തിരിച്ചെത്താതിരുന്നതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. മൂന്നുദിവസത്തെ അന്വേഷണത്തിന് ഒടുവിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പിന്നീടു നടത്തിയ വൈദ്യപരിശോധനയിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം മനസ്സിലായത്.
 
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്ത്രീ ഉള്‍പ്പെടെ പന്ത്രണ്ടുപേരെ ഷോളയൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ അറസ്റ്റ് ഉടന്‍ തന്നെ രേഖപ്പെടുത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊലീസിനെ ആക്രമിച്ചത് കൊണ്ടാണ് വെടിവെച്ചത്; തൂത്തുക്കുടിയിലെ പൊലീസ് നരനായാട്ടിനെ ന്യായീകരിച്ച് മുഖ്യമന്ത്രി