കത്തുവയിൽ അവസാനിക്കില്ല ഒന്നും? പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കല്ല് കൊണ്ട് തലക്കടിച്ച് കൊന്നു
ബിജെപിയുടെ ഛത്തീസ്ഗഡിൽ പത്ത് വയസ്സുകാരിക്ക് ക്രൂരപീഡനം
Publish Date: Fri, 20 Apr 2018 (08:24 IST)
Updated Date: Fri, 20 Apr 2018 (08:25 IST)
കശ്മീരിലെ കത്തുവയിൽ എട്ടു വയസ്സുകാരി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട വിഷയത്തിൽ പ്രതിഷേധങ്ങളും ജനരോക്ഷവും ഇപ്പോഴും അവസാനിച്ചിട്ടില്ല. കർശന നിയമനടപടികൾ പ്രതികൾക്ക് നേരെ എടുക്കണമെന്നാണ് ആവശ്യം. കത്തുവ വിഷയം ആളിക്കത്തവേ ഛത്തീസ്ഗഡിൽ സമാനമായ രീതിയിൽ പത്തു വയസ്സുകാരി കൊല്ലപ്പെട്ടു.
ഛത്തീസ്ഗഡിലെ കബിര്‍ധാമില്‍ വിവാഹ ചടങ്ങിനെത്തിയ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കല്ലു കൊണ്ടിടിച്ചു കൊന്നു. ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് കബിര്‍ധാം ജില്ലയിലെ റെഹോത്വ സ്വദേശിയും പെണ്‍കുട്ടിയുടെ സുഹൃത്തുമായ ഇരുപത്തിയഞ്ചുകാരന്‍ ഉത്തം സാഹുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇരുവരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. എന്നാൽ, പെണ്‍കുട്ടിയെ വിജനമായ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ച ശേഷം തലയില്‍ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം വരണ്ട നദിയുടെ തീരത്ത് ഉപേക്ഷിച്ചു. വ്യാഴാഴ്ച രാവിലെയോടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.