Webdunia - Bharat's app for daily news and videos

Install App

വൈദികൻ പീഡിപ്പിച്ചു, അധ്യാപികയോട് പരാതി പറഞ്ഞ് കുട്ടികൾ, പ്രശ്നമാക്കേണ്ടെന്ന നിലപാടിൽ രക്ഷിതാക്കൾ; ഒടുവിൽ വൈദികനെതിരെ കേസെടുത്ത് പൊലീസ്

പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ പീഡിപ്പിച്ചു

എസ് ഹർഷ
വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (14:33 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ വികാരിയച്ചനെതിരെ കേസ്. ചേന്ദമംഗലം കോട്ടയില്‍ കോവിലകം ഹോളിക്രോസ് പള്ളി വികാരി ഫാദര്‍ ജോര്‍ജ് പടയാട്ടിക്കെതിരെയാണ് കേസ്. മൂന്ന് പെണ്‍കുട്ടികളെ പള്ളിയില്‍ വച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് വടക്കേക്കര പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതി ഒളിവിലാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
 
കുട്ടികള്‍ പ്രാര്‍ത്ഥനയ്ക്കെത്തിയപ്പോഴാണ് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു. പള്ളിക്ക് സമീപത്തെ സ്കൂളിന്‍റെ മാനേജര്‍ കൂടിയായ ഫാദര്‍ ഇടവേള സമയത്ത് പ്രാര്‍ത്ഥനയ്ക്കെത്തിയ കുട്ടിയോട് മോശമായി പെരുമാറി. തന്റെ പ്രിയപ്പെട്ട അധ്യാപികയോടാണ് കുട്ടികൾ ഇക്കാര്യം അറിയിച്ചത്. 
 
അധ്യാപിക കുട്ടികളുടെ മാതാപിതാക്കളേയും ചൈല്‍ഡ് ലൈനിനേയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്ന് കുട്ടികള്‍ പീഡനത്തിനിരയായതായി കണ്ടെത്തുകയായിരുന്നു. എന്നാൽ, കേസും പ്രശ്നങ്ങൾക്കും സമ്മതമല്ലെന്നും ഒന്നും വേണ്ടെന്നുമായിരുന്നു രക്ഷിതാക്കളുടെ നിലപാട്. പക്ഷേ, ചൈല്‍ഡ് ലൈന്‍ ഇടപെട്ടതോടെ കേസെടുക്കുകയായിരുന്നു.
 
സംഭവം പുറത്തായതിന് പിന്നാലെ വൈദികന്‍ ഒളിവില്‍ പോയി. കണ്ണിന്‍റെ ചികിത്സയ്ക്ക് പോവുകയാണെന്നും ആരും തന്നെ ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നും പറഞ്ഞാണ് വൈദികന്‍ സ്ഥലം വിട്ടതെന്നാണ് ലഭിച്ച വിവരം.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments