Webdunia - Bharat's app for daily news and videos

Install App

നാഗാര്‍ജ്ജുനയുടെ ഫാം ഹൗസില്‍ നിന്നും കണ്ടെത്തിയ മൃതദേഹം 3 വർഷം മുന്നേ കാണാതായ വ്യക്തിയുടേത്, ആത്മഹത്യാ കുറിപ്പും കണ്ടെത്തി

എസ് ഹർഷ
വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (13:42 IST)
തെലുങ്ക് സൂപ്പര്‍‌സ്‌റ്റാര്‍ നാഗാര്‍ജുനയുടെ പേരിലുള്ള കൃഷിയിടത്തില്‍ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചക്കലി പാണ്ഡു (30) എന്ന വ്യക്തിയുടെ മൃതദേഹമാണിതെന്ന് പൊലീസ് പറയുന്നു. മൂന്ന് വർഷം മുന്നേ കാണാതായ വ്യക്തിയാണ് പാണ്ഡു. 2016ൽ പാണ്ഡു മരണപ്പെട്ടതാണെന്നാണ് പൊലീസ് നിഗമനം. 
 
മൃതദേഹത്തിനടുത്ത് കണ്ടെത്തിയ പേഴ്സില്‍ നിന്ന് ആധാർ കാർഡും ഫോട്ടോ അടങ്ങുന്ന വിവരങ്ങളുമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞത്. ആത്മഹത്യയായിരുന്നു എന്നാണ് നിഗമനം.
 
പാപ്പിരേഡിഗുഡ ഗ്രാമവാസിയാണ് പാണ്ഡു. മൂന്ന് വര്‍ഷം മുമ്പാണ് ഇയാള്‍ വീട്ടില്‍ നിന്ന് പോയതെന്ന് വീട്ടുകാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. പക്ഷേ, വീട്ടുകാർ ഇതുവരെ പരാതി ഒന്നും നൽകിയിരുന്നില്ല. ജ്യേഷ്ഠന്റെ മരണത്തെത്തുടര്‍ന്ന് വിഷാദാവസ്ഥയിലായതിനാല്‍ താന്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് എഴുതിയ കുറിപ്പും മൃതദേഹത്തിന് സമീപത്തുനിന്നും ലഭിച്ചിട്ടുണ്ട്.
 
തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും തന്റെ സ്വപ്നങ്ങളൊന്നും യാഥാര്‍ത്ഥ്യമായില്ലെന്നും അദ്ദേഹം കുറിപ്പില്‍ പരാമര്‍ശിച്ചു. വിവാഹം കഴിക്കാനോ കുടുംബം ഉണ്ടാക്കാനോ തനിക്ക് താത്പര്യമില്ലെന്നും കത്തില്‍ പറയുന്നുണ്ട്.
 
തെലങ്കാനയിലെ മഹബൂബ് നഗറിലെ പാപ്പിറെഡ്ഡു ഗുഡ ഗ്രാമത്തിലെ കൃഷിഭൂമിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ജോലിക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ജൈവകൃഷിക്കായി ഒരു വര്‍ഷം മുമ്പ് നാഗാര്‍ജുനയുടെ കുടുംബം വാങ്ങിയതാണ് സ്ഥലം.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ ഹിന്ദുവിനും മുസ്ലീമിനും വെവ്വേറെ ബജറ്റ്, വിവാദപ്രസ്താവനയുമായി മോദി വീണ്ടും

ഡ്രൈവിംഗ് സ്‌കൂള്‍ സമര സമിതി നടത്തിവന്ന സമരം പിന്‍വലിച്ചു; സര്‍ക്കുലറിലെ മാറ്റങ്ങള്‍ ഇവയാണ്

ബിവറേജസ് ചില്ലറ വിൽപ്പന കേന്ദ്ര ഉദ്യോഗസ്ഥർക്ക് കൈമടക്ക് : രണ്ട് ലക്ഷത്തിലേറെ രൂപ വിജിലൻസ് പിടികൂടി

Plus One Admission: പ്ലസ് വൺ അപേക്ഷ നാളെ മുതൽ, ഒരു ജില്ലയിൽ ഒരു അപേക്ഷ മാത്രം

കൂടുതല്‍ കുട്ടികള്‍ ഉള്ളവരെ കുറിച്ച് പറയുമ്പോഴെല്ലാം അത് മുസ്ലീമുകളെ കുറിച്ചാണെന്ന് എന്തിനാണ് വളച്ചൊടിക്കുന്നത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

അടുത്ത ലേഖനം
Show comments