പീഡനം: യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റില്‍

ജോര്‍ജി സാം
വ്യാഴം, 16 ഏപ്രില്‍ 2020 (17:28 IST)
ജോലി നല്‍കി നിരന്തരം പീഡിപ്പിക്കുകയും, പീഡനം വിവാഹശേഷവും തുടരുകയും ചെയ്‌തതിന്‍റെ മനോവിഷമത്തില്‍ യുവതി ആത്മഹത്യ ചെയ്ത കേസിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. ചാത്തന്നൂര്‍ ഏറം വണ്ടിവിള വീട്ടില്‍ ബൈജു സുന്ദരാംഗനെ(46) യാണ് ചാത്തന്നൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ ഏറെക്കാലമായി ഒളിവിലായിരുന്നു. കൊറോണയെ തുടര്‍ന്ന് അബുദാബിയില്‍ നിന്നെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ക്വാറന്റൈനിലായിരുന്നു ഇയാള്‍.
 
ആത്മഹത്യ ചെയ്ത ഊറാംവിള സ്വദേശിയായ അഞ്ജലി(26) ഇയാളുടെ ബന്ധുവാണ്. ജോലി വാഗ്ദാനം ചെയ്ത് വിദേശത്തുകൊണ്ടുപോയി സ്വന്തം വീട്ടില്‍ താമസിപ്പിച്ച് നിരന്തരം പീഡിപ്പിക്കുകയായിരുന്നു ഇയാള്‍. പിന്നീട് പെണ്‍കുട്ടി ജോലി മതിയാക്കി നാട്ടിലെത്തി വിവാഹം കഴിച്ചിട്ടും ഇയാളുടെ ശല്യം തുടര്‍ന്നു. ഇതേത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. 
 
ആത്മഹത്യാകുറിപ്പില്‍ തന്റെ മരണത്തിന് ഉത്തരവാദി ബൈജു സുന്ദരാംഗനാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. മെഡിക്കല്‍ കോളേജില്‍ നിന്നും  പ്രതിയെ കോടതിയില്‍ ഹാജരാക്കി അറസ്റ്റുചെയ്യുകയായിരുന്നു പൊലീസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

Vande Bharat Sleeper: ആദ്യത്തെ 12 വന്ദേഭാരത് സ്ലീപ്പറുകളിൽ രണ്ടെണ്ണം കേരളത്തിന്, പരിഗണനയിൽ ഈ റൂട്ടുകൾ

വട്ടിയൂര്‍ക്കാവ് എന്റെ മണ്ഡലം, സ്ഥാനാര്‍ഥിയാകാന്‍ താത്പര്യമുണ്ടെന്ന് കൃഷ്ണകുമാര്‍

പ്രമുഖ പാർട്ടി സമീപിച്ചു, സജീവ രാഷ്ട്രീയത്തിലേക്കെന്ന സൂചന നൽകി രാഹുൽ ഈശ്വർ

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി; വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

ചക്രവാതച്ചുഴി: വെള്ളിയാഴ്ച മുതൽ കേരളത്തിൽ പരക്കെ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത ലേഖനം
Show comments