Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫോണ്‍ നമ്പര്‍ നല്‍കിയില്ല; യുപിയില്‍ ദളിത് പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു - യുവാവ് അറസ്‌റ്റില്‍

ഫോണ്‍ നമ്പര്‍ നല്‍കിയില്ല; യുപിയില്‍ ദളിത് പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു - യുവാവ് അറസ്‌റ്റില്‍

ഫോണ്‍ നമ്പര്‍ നല്‍കിയില്ല; യുപിയില്‍ ദളിത് പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു - യുവാവ് അറസ്‌റ്റില്‍
വാരാണസി , ബുധന്‍, 9 മെയ് 2018 (19:59 IST)
മൊബൈൽ ഫോണ്‍ നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ചതിന് ദളിത് പെണ്‍കുട്ടിയെ അയല്‍ക്കാരന്‍ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ സർക്കാർ ആശുപത്രയിൽ പ്രവേശിപ്പിച്ചു. 80 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്.

അയൽക്കാരനായ മുഹമ്മദ് ഷയി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്സി, എസ്ടി ആക്ട്, പോക്സോ എന്നീ വകുപ്പുകൾ പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു.

ഉത്തർപ്രദേശിലെ അസംഗ്രാം ജില്ലയിലെ ഫരീഹാ ഗ്രാമത്തില്‍ ചൊവ്വാഴ്‌ചയാണ് സംഭവം. നമ്പർ ചോദിച്ച് വീട്ടിൽ എത്തിയ യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മർദ്ദിക്കുകയും തുടര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു.

കരച്ചിൽ കേട്ട് ഓടിയെത്തിയ സമീപവാസികളാണ് തീ അണച്ച് പെൺകുട്ടിയെ ആശുപത്രിയിൽ സമീപത്തെ പ്രവേശിപ്പിച്ചത്.

സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപെടാന്‍ ശ്രമിച്ച മുഹമ്മദ് ഷയിയെ സമീപവാസികള്‍ പിടികൂടുകയായിരുന്നു.  നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവാവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം: എവി ജോര്‍ജിനെതിരെ വകുപ്പുതല നടപടിക്ക് നിര്‍ദേശം - പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനം ഉടന്‍