ഹോളി ആഘോഷത്തിനിടെ ദളിത് യുവാവിനെ മേല്‍ജാതിക്കാര്‍ തല്ലിക്കൊന്നു
ഹോളി ആഘോഷത്തിനിടെ ദളിത് യുവാവിനെ മേല്‍ജാതിക്കാര്‍ തല്ലിക്കൊന്നു
ഹോളി ആഘോഷത്തിനിടെ ദളിത് യുവാവിനെ മേല്‍ജാതിക്കാര്‍ മര്‍ദ്ദിച്ചു കൊന്നു. നീരജ് ജാദവി (16) എന്ന യുവാവാണ് കൊല്ല്ലപ്പെട്ടത്. രാജസ്ഥാനിലെ അൽവറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്.
മറ്റൊരു സമുദായത്തിൽ പെട്ടവര്‍ക്കൊപ്പം നീരജ് ഹോളി ആഘോഷിച്ചതാണ് കൊലപാതകത്തിന് കാരണമായത്. നീരജുമായി വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് മര്‍ദ്ദനത്തിനിരയാക്കുകയുമായിരുന്നു.
ഗുരുതരമായി പരുക്കേറ്റ നീരജ് ജാദവിവിനെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണം സംഭവിച്ചു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് മൂന്നുപേർക്കെതിരെ കേസെടുത്തു. അതേസമയം, രോഷാകുലരായ ജാദവിന്റെ കുടുംബാംഗങ്ങൾ ആശുപത്രിയും പൊലീസ് വാഹങ്ങളും അടിച്ചുതകർത്തു.