Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

കാമുകനെ കൂടാതെ മറ്റൊരാളുമായി ബന്ധം, എതിർത്ത അമ്മയെ കൊന്ന് ചാക്കിലാക്കി, തൊട്ടടുത്ത മുറിയിൽ രഹസ്യ കാമുകനുമൊത്ത് കഴിഞ്ഞ് യുവതി

വാർത്ത
, ബുധന്‍, 30 ഒക്‌ടോബര്‍ 2019 (12:12 IST)
പ്രണയത്തിന് തടസം നിന്ന അമ്മയെ ഏക മകളും കമ്മുകനും ചേർന്ന് കൊലപ്പെടുത്തി. ചാക്കിലാക്കിയ മൃതദേഹംറൂ റൂമിൽ തള്ളിയ ശേഷം മുന്ന് ദിവസം തൊട്ടടുത്ത മുറിയിൽ യുവതി കാമുകനുമൊത്ത് താമസിച്ചു. ഹൈദെരാബാദിലെ ഹായത്ത് നഗറിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. ബിരുദ വിദ്യാർത്ഥിനിയായ കീർത്തി റെഡ്ഡിയാണ് അവിഹിത ബന്ധം ചോദ്യം ചെയ്തതിന് അമ്മ രജിത റെഡ്ഡിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ കീർത്തിയെയും കാമുകൻമാരായ ശശി, ബാദൽ റെഡ്ഡി എന്നിവരെയും പൊലീസ് പിടികൂടി. 
 
കീർത്തിയും ബാദൽ റെഡ്ഡിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹത്തിന് വീട്ടുകാർ സമ്മതിക്കുകയും ചെയ്തതാണ്. എന്നാൽ കിർത്തി അയ‌ൽവാസിയായ ശശിയുമായി രഹസ്യ ബന്ധം പുലർത്തിയിരുന്നു. ഇരുവരും തമ്മിൽ പല തവണ ബന്ധത്തിലേർപ്പെടുകയും ചെയ്തു. ഈ ബന്ധം അമ്മ കണ്ടെത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കീർത്തിയോട് ശശിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ അജിത പറഞ്ഞിരുന്നു ഇതോടെ അമ്മയെ കൊലപ്പെടുത്താൻ കീർത്തിയും ശശിയും തീരുമാനിക്കുകയായിരുന്നു. 
 
തുടർന്ന് കീർത്തി ശശിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഉറങ്ങിക്കിടക്കുകയയിരുന്ന അജിതയുടെ കഴുത്തിൽ സാരി മുറുക്കി കൊലപ്പെടുത്തി. മൃതദേഹം ചാക്കിലാക്കി മുറിയിൽ തള്ളി. തൊട്ടടുത്ത മുറിയിൽ ഇരുവരും മൂന്ന് ദിവസം ഒരുമിച്ച് താമസിക്കുകയും ചെയ്തു. പിന്നീട് മൃതദേഹത്തിൽനിന്നും ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ തുമ്മലഗുഡിയിലുള്ള റെയിൽവേ പാളത്തിൽ മൃതദേഹം ഉപേക്ഷിച്ചു. സംശയം തോന്നാതിരിക്കാൻ കീർത്തി കാമുകൻ ബാദൽ റെഡ്ഡിയുടെ വീട്ടിലേക്ക് പോയി. ലോറി ഡ്രൈവറായ അച്ഛൻ ശ്രീനിവാസൻ വീട്ടിലില്ലാത്ത സമയത്തായിരുന്നു കൊലപാതം. 
 
ശ്രീനിവാസൻ മടങ്ങിയെത്തിയതോടെ ഭാര്യയെ കാണാതെ പരിഭ്രമിച്ചു. തുടർന്ന് കീർത്തിയെ വിളിച്ചുവരുത്തി കാര്യങ്ങൾ അന്വേഷിക്കുകയായിരുന്നു. അമ്മയെ കാണാനില്ല എന്ന് കാട്ടി കീർത്തി പൊലീസിൽ പരാതി നൽകുകയും ചെയ്തു. അച്ചനും അമ്മയും തമ്മിൽ വഴക്കുണ്ടാവാറുണ്ട് എന്നും, മദ്യപിച്ച് അച്ഛൻ അമ്മയെ മർദ്ദിക്കാറുണ്ടായിരുന്നു എന്നും കീർത്തി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. 
 
ഇതിനിടെ ബാദൽ റെഡ്ഡിയുടെ അച്ഛൻ ശ്രീനിവാസനെ കാണാനെത്തിയതാണ് കേസിൽ വഴിത്തിരിവായത്. കീർത്തി കഴിഞ്ഞ ദിവസങ്ങളിൽ തന്റെ വീട്ടിൽ ഉണ്ടായിരുന്നു എന്നും ശ്രീനിവാസനും അജിതയും ആശുപത്രിയിലണ് എന്ന് കീർത്തി പറഞ്ഞതായും അറിയിച്ചു. ഇത് ശ്രീനിവാസൻ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ക്രുര കൊലപാതകത്തിന്റെ കഥ പുറത്തുവന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്യാൻസർ രോഗിയെന്ന് പറഞ്ഞ് പണം തട്ടി കാർ വാങ്ങി യുവതി, കെണിയിൽ വീണ് സുനിത ദേവദാസും; ഇടത് സഹയാത്രിക കുരുക്കിൽ