യുവാവിന്റെ മൃതദേഹം ചാക്കിൽ കെട്ടി കുഴിച്ചുമൂടിയ നിലയിൽ; ഭാര്യയെയും റിസോർട്ട് മാനേജരെയും കാണാനില്ല
മൃതദേഹം പകുതി കത്തിക്കരിഞ്ഞനിലയിലാണ് കണ്ടെത്തിയത്.
ഇടുക്കി ജില്ലയിലെ ശാന്തൻപാറയിൽ റിസോർട്ടിന് സമീപം കുഴിച്ചുമൂടിയ നിലയിൽ യുവാവിന്റെ മൃതദേഹം. മൃതദേഹം പകുതി കത്തിക്കരിഞ്ഞനിലയിലാണ് കണ്ടെത്തിയത്.
പത്തുദിവസം മുൻപ് കാണാതായ യുവാവിനായുള്ള തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. പുത്തടി സ്വദേശി റിജോഷിനെയാണ് കാണാതായത്. റിസോർട്ടിന് സമീപം ജെസിബി ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം റിജോഷിന്റേത് തന്നെയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
റിജോഷിന്റെ ഭാര്യ ലിജി, റിസോർട്ട് മാനേജർ വസീം എന്നിവരെ കാണാനില്ലെന്നും പൊലീസ് അറിയിച്ചു. കൊലപാതകമാണെന്ന് തന്നെയാണ് പൊലീസിന്റെ നിഗമനം. ശാന്തൻപാറ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റിസോർട്ട് പരിസരത്ത് അന്വേഷണം തുടരുകയാണ്.