Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവതിയുടെ മരണം : ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവ്

യുവതിയുടെ മരണം : ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവ്
, ശനി, 24 ഡിസം‌ബര്‍ 2022 (16:41 IST)
കോയമ്പത്തൂർ: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ നടത്തിയ അന്വേഷണത്തിൽ ഭർത്താവിനെയും ഭർതൃമാതാവിനെയും കോടതി കഠിന തടവിന് ശിക്ഷിച്ചു. കോയമ്പത്തൂരിലെ ഒരു ലൈത്ത് വർക്ക്‌ഷോപ്പിൽ ജോലി ചെയ്ത ഗണപതി പുത്തൂർ സ്വദേശി യോഗീശ്വരൻ (29), ഇയാളുടെ മാതാവ് കൃഷ്ണവേണി (55) എന്നിവരെയാണ് ശിക്ഷിച്ചത്. യോഗേശ്വരന് ഏഴു വർഷവും കൃഷ്ണവേണിക്ക് ഒരു വര്ഷവുമാണ് തടവ് ശിക്ഷ വിധിച്ചത്.
 
യോഗേശ്വരന്റെ ഭാര്യ സുന്ദരാപുരം കുറിച്ചിപിരിവിലെ ദേവി എന്ന ഇരുപത്താറുകാരി ആത്മഹത്യ ചെയ്ത കേസിലാണ് ശിക്ഷാവിധി ഉണ്ടായത്. 2016 മേയിലായിരുന്നു യോഗീശ്വരൻ അന്യജാതിക്കാരിയായ ദേവിയെ പ്രേമിച്ചു വിവാഹം കഴിച്ചത്. എന്നാൽ ദേവിയുടെ വീട്ടുകാർ വിവാഹത്തിന് എതിരായിരുന്നു.
 
അതേസമയം യോഗേശ്വരന്റെ മാതാവ് കൃഷ്ണവേണി മിക്കപ്പോഴും ദേവിയുടെ വഴക്കിട്ടിരുന്നു. തുടർന്ന് ഇവർ മറ്റൊരു വീട്ടിലേക്ക് താമസം മാറ്റി. എന്നാൽ വ്യാപാരം തുടങ്ങാനായി യോഗീശ്വരൻ അഞ്ചു ലക്ഷം രൂപ വേണമെന്ന് പറഞ്ഞു ദേവിയെ ഉപദ്രവിക്കാൻ തുടങ്ങി. ഇതിനായി ഇവർ ഒക്ടോബർ ഇരുപതിന്‌ ദേവിയുടെ വീട്ടിൽ പോയി തിരികെ വരുകയും ചെയ്തു.  
 
കഴിഞ്ഞ ദിവസം യോഗീശ്വരൻ ഭക്ഷണം വാങ്ങാൻ പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് ദേവിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശരവണംപട്ടി പോലീസ് നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ട് യോഗേശ്വരനെയും മാതാവിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. .  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾക്ക് ഒരു വർഷം തടവ്