വിദ്യാർത്ഥിനിക്ക് മയക്കുമരുന്ന് നൽകി ബോധരഹിതയാക്കി, പിന്നീട് ക്രൂര ലൈംഗിക പീഡനം, കോളേജിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ക്രൂരത ഇങ്ങനെ

ബുധന്‍, 22 മെയ് 2019 (12:24 IST)
വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി ബോധരഹിതയാക്കിയ ശേഷം ക്രൂര ലൈംഗിക പീഡനത്തിനിരയാക്കി കോളേജിലെ സുരക്ഷാ ജീവനക്കാരൻ. രാജ്യ തലസ്ഥാനമായ ഡൽഹിയിലാണ് സംഭവം, ഉണ്ടായത്. വിദ്യാർത്ഥിനി കുടിച്ചിരുന്ന വെള്ളത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയാണ് പ്രതി പെൺകുട്ടിയെ ക്രൂര പീഡനത്തിന് ഇരയാക്കിയത്,
 
വെള്ളം കുടിച്ച് ബോധരഹിതയായ പെൺകുട്ടിയെ കോളേജിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് സെകൂരിറ്റി പീഡനത്തിന് ഇരയാക്കുകയായിരുന്നു. ബോധം വരുമ്പോൾ പെൺകുട്ടി വിവസ്ത്രയായി കിടക്കുകയായിരുന്നു. ഇതോടെ സമീപത്തുണ്ടായിരുന്ന ഗ്രുരുധ്വാരയിലെത്തി പെൺക്കുട്ടി നടന്ന കാര്യങ്ങൾ പറഞ്ഞു.  
 
പിന്നീട് വിദ്യാർത്ഥിനി പൊലീസിൽ പരാതി നൽകുകയായിരുന്നു. കോളേജിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് സെക്യൂരിറ്റി ജീവനക്കാരനെ ബോധരഹിതയായ പെൺകുട്ടിയോടൊപ്പം കണ്ടത്. ഇതോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി കുറ്റ, സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മൂക്കിലെ ദശയുമായിയെത്തിയ ഏഴുവയസ്സുകാരന് ഹെർണിയയ്ക്ക് ചികിത്സ; ഡോക്ടർക്ക് സസ്‌പെൻഷൻ