Webdunia - Bharat's app for daily news and videos

Install App

തോക്ക് ചൂണ്ടി ടിക് ടോക്ക് വീഡിയോ; വെടിപൊട്ടി പത്തൊൻപതുകാരന് ദാരുണാന്ത്യം

ഡല്‍ഹി സ്വദേശി സല്‍മാന്‍ സാക്കിറാണ് മരിച്ചത്.

Webdunia
ചൊവ്വ, 16 ഏപ്രില്‍ 2019 (10:22 IST)
ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെടിയേറ്റ് 19 വയസുകാരൻ മരിച്ചു. ഡല്‍ഹി സ്വദേശി സല്‍മാന്‍ സാക്കിറാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.  സംഭവത്തില്‍ സല്‍മാന്റെ സുഹൃത്തുക്കളായ മൂന്നു യുവാക്കളെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. അമീർ, സൊഹൈൽ, സൊഹൈലിന്റെ ബന്ധു എന്നിവരെയാണ് പിടികൂടിയത്.സുഹൃത്തുക്കളായ സൊഹൈൽ‍, അമീർ എന്നിവര്‍ക്കൊപ്പമാണ് ശനിയാഴ്ച രാത്രി സല്‍മാന്‍ ഇന്ത്യാഗേറ്റിലെത്തിയത്. വീട്ടിലേക്കു മടങ്ങുമ്പോൾ സൽമാനാണ് വാഹനം ഓടിച്ചിരുന്നത്.
 
 
സൊഹൈല്‍ കൈയ്യിലുണ്ടായിരുന്ന തോക്കെടുത്ത് സല്‍മാന് നേരെ ചൂണ്ടി ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിച്ചു. ഇതിനിടെ തോക്കില്‍ നിന്നും വെടിയുതിര്‍ന്ന് സല്‍മാന്റെ കവിളില്‍ തുളച്ചുകയറുകയായിരുന്നു. തുടര്‍ന്ന് സുഹൈല്‍ തന്റെ ബന്ധുവിനെ വിളിച്ചുവരുത്തി സല്‍മാനെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അപ്പോഴേയ്ക്കും സല്‍മാന്‍ മരിച്ചു. യുവാവ് വെടിയേറ്റു മരിച്ചെന്ന വിവരം ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന മൂന്നു പേരും മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ച് മുങ്ങി.
 
 
തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ ഇവര്‍ കഴുകിവൃത്തിയാക്കുകയും ചെയ്തു. ആയുധം കൈവശം വച്ചതിനും തെളിവ് നശിപ്പിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മനപൂര്‍വമായ നരഹത്യയാണോ എന്നത് അന്വേഷിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments