Select Your Language

Notifications

webdunia
webdunia
webdunia
webdunia

യഥാർത്ഥ തോക്ക് ചൂണ്ടി ടിക്ടോക് വീഡിയോ, സുഹൃത്തിന്റെ വെടിയേറ്റ് 19കാരൻ കൊല്ലപ്പെട്ടു, സംഭവം ഒടിക്കൊണ്ടിരുന്ന കാറിനുള്ളിൽ

യഥാർത്ഥ തോക്ക് ചൂണ്ടി ടിക്ടോക് വീഡിയോ, സുഹൃത്തിന്റെ വെടിയേറ്റ് 19കാരൻ കൊല്ലപ്പെട്ടു, സംഭവം ഒടിക്കൊണ്ടിരുന്ന കാറിനുള്ളിൽ
, തിങ്കള്‍, 15 ഏപ്രില്‍ 2019 (13:37 IST)
സുഹൃത്തുക്കളുമൊത്ത് ടിക്ടോക് വീഡിയോ ഉണ്ടാക്കുന്നതിനിടെ 19കാരൻ വെടിയേറ്റ് മരിച്ചു. സെൻ‌ട്രൽ ഡെൽഹിയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കാറിൽ ഡ്രൈവ് ചെയ്യവെ പിസ്റ്റൾ ചൂണ്ടി ടിക്ടോക് വീഡിയോ എടുക്കുന്നതിനിടെ തോക്ക് അബദ്ധത്തിൽ പൊട്ടിയതോടെ സൽമാൻ എന്ന 19കാരൻ കൊല്ലപ്പെടുകയായിരുന്നു.
 
ഞായറാഴ്ച രത്രിയോടെ സൽമാൻ സുഹൃത്തുക്കളായ അമീർ സൊഹാലി എന്നിവരോടൊപ്പം ഇന്ത്യ ഗേറ്റിലേക്ക് പോയിരുന്നു. കാറിലായിരുന്നു മൂവരുടെയും യാത്ര. ഇതിനിടെ കാറിനുള്ളിൽ വച്ച് തോക്ക് ചൂണ്ടി ടിക്ടോക് വീഡിയോ എടുക്കാൻ മൂവരും തീരുമാനിച്ചു. വീഡിയോ എടുക്കുന്നതിനായി യഥാർത്ഥ തോക്ക് തന്നെയാണ് ഇവർ കയ്യിൽ കരുതിയിരുന്നത്.
 
ഇന്ത്യ ഗേറ്റിൽ നിന്നും മടങ്ങുന്നതിനിടെ കാർ ബറാഖമ്പ റോഡിലെ രഞ്ജിത് സിംഗ് ഫ്ലൈ ഓവറിന് സമീപത്തെത്തിയപ്പോൾ വീഡിയോ എടുക്കുന്നതിനായി മുന്നിൽ സൈഡ് സീറ്റിൽ ഇരുന്ന സൊനാലി വാഹനം ഓടിച്ചിരുന്ന സൽമാന് നേരെ തോക്ക് ചൂണ്ടുകയായിരുന്നു. ട്രിഗർ ലോക്ക് ചെയ്തിട്ടുണ്ട് എന്ന് തെറ്റിദ്ധരിച്ച് കാഞ്ചി വലിച്ചതോടെ സൽമാന്റെ കവിളിലൂടെ ബുള്ളറ്റ് തുളഞ്ഞു കയറി.
 
ഇതോടെ ഭയന്ന് സൊനാലിയും ആമിറും ദരിയഗഞ്ചിലുള്ള സൽമാന്റെ ബന്ധുവിന്റെ വീട്ടിലെത്തി. ഇവിടെ നിന്നും രക്തം പടർന്ന് വസ്ത്രങ്ങൾ മാറ്റി ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. എന്നാൽ ആസുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ സൽമാൻ മരിച്ചിരുന്നു. സൽമനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ഉടൻ ആമിറും സൊഹാലിയും ഇവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു. പൊലീസാണ് സൽമാന്റെ വീട്ടുകാരെ വിവരം അറിയിച്ചത്.
 
സംഭവത്തിൽ പൊലീസ് സൊഹാലിക്കും ആമിറിനുമെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തു. സൽമാന്റെ രക്തം പടർന്ന വസ്ത്രം ഒളിപ്പിക്കാൻ സഹായിച്ചതിന് ഷെരീഫ് എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തോക്ക് അബദ്ധത്തിൽ പൊട്ടിയതാണോ, അതോ സുഹൃത്തുക്കൾ ചേർന്ന് മനപ്പൂർവം സൽമാനെ കൊലപ്പെടുത്തിയതാണോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

22കാരിയെ വലിച്ചിഴച്ച് കരിമ്പ് പാടത്ത് എത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി, ക്രൂരത അമ്മയുടെ കൺ‌മുന്നിൽ‌വച്ച്, സംഭവം ഇങ്ങനെ