Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യപിക്കാന്‍ പണം നല്‍കിയില്ല; അമ്മാവൻ മരുമകനെ കൊലപ്പെടുത്തി - സംഭവം അടിമാലിയില്‍

മദ്യം വാങ്ങുന്നതിൽ തര്‍ക്കം; അമ്മാവൻ മരുമകനെ കൊലപ്പെടുത്തി

മദ്യപിക്കാന്‍ പണം നല്‍കിയില്ല; അമ്മാവൻ മരുമകനെ കൊലപ്പെടുത്തി - സംഭവം അടിമാലിയില്‍
, ശനി, 16 ഡിസം‌ബര്‍ 2017 (11:52 IST)
മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ തുടങ്ങിയ തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍. അടിമാലിയിലാണ് സംഭവം നടന്നത്. മദ്യപിക്കാന്‍ പണം നല്‍കിയില്ലെന്ന കാരണത്താല്‍ അമ്മാവൻ മരുമകനെ കൊലപ്പെടുത്തുകയായിരുന്നു. ചാറ്റുപാറക്കുടി സ്വദേശിയായ ശശിയാണ് കൊല്ലപ്പെട്ടത്.   
 
ശശിയുടെ മാതാവിന്റെ സഹോദരനായ രാജൻ രാമനാണ് പ്രതി. മദ്യം വാങ്ങാനുള്ള തുകയുടെ വിഹിതത്തെ സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയിലായിരുന്നു കൊലപാതകം നടന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രിക്കെതിരായ ട്രോള്‍ പങ്കുവെച്ച സര്‍ക്കാര്‍ ജീവനക്കാരന് കിട്ടിയത് എട്ടിന്റെ പണി