Webdunia - Bharat's app for daily news and videos

Install App

കാമുകിയെ കൊലപ്പെടുത്തി കഷണങ്ങളായി മുറിച്ച് ഓവനില്‍ വറുത്തെടുത്ത ഡോക്‍ടര്‍ അറസ്റ്റില്‍ !

Webdunia
വെള്ളി, 26 ഏപ്രില്‍ 2019 (19:48 IST)
കാമുകിയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ വെട്ടിമുറിച്ച് ഓവനില്‍ വച്ച് വറുത്ത ഡോക്ടര്‍ പിടിയില്‍. ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനിടെ കാമുകി ട്രാന്‍സ്ജെന്‍ഡറാണെന്ന് തിരിച്ചറിഞ്ഞതാണ് ഡോക്ടറെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഡോക്ടര്‍ കാമുകിയെ കൊലപ്പെടുത്തുകയായിരുന്നു. 
 
നീന സര്‍ഗുത്സ്കയ എന്ന 25കാരിയാണ് സ്വന്തം ഫ്ലാറ്റില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മിഖൈല്‍ തികൊനോവ് (27) പിടിയിലായി. താനാണ് നീനയെ കൊലപ്പെടുത്തി ശരീരം തുണ്ടുതുണ്ടായി മുറിച്ചതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. 
 
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെയാണ് നീന ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ടെന്ന് മിഖൈലിന് ബോധ്യമായത്. ഇതോടെ നീനയെ ഡോക്ടര്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിന് ശേഷം മൃതദേഹം ബാത്‌റൂമിലെത്തിച്ച് ചെറിയ കഷണങ്ങളായി മുറിച്ചു. കുറച്ചുഭാഗങ്ങള്‍ ടോയ്‌ലറ്റില്‍ ഫ്ലഷ് ചെയ്ത് കളഞ്ഞു.
 
ബാക്കി മാംസം ഓവനില്‍ വറുത്തെടുക്കുകയായിരുന്നു മിഖൈല്‍ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തല ഒരു സ്യൂട്ട്‌കെയ്സിലാക്കി വയ്ക്കുകയും കാലുകളും എല്ലുകളുമെല്ലാം ചെറിയ കഷണങ്ങളാക്കി കുപ്പത്തൊട്ടിയില്‍ ഉപേക്ഷിക്കുകയും ചെയ്തു.
 
നീനയെ കാണാനില്ലെന്ന് മാതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷിച്ച് ഫ്ലാറ്റിലെത്തിയപ്പോഴാണ് ബീഭത്സമായ കാഴ്ച കാണുന്നത്. തലയും നട്ടെല്ലും അധികം വന്ന മാംസവുമെല്ലാം ദുര്‍ഗന്ധം വരാതിരിക്കാനായി ഉപ്പില്‍ പൊതിഞ്ഞാണ് ഫ്ലാറ്റില്‍ വച്ചിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ചിങ്ങോലി ജയറാം കൊലക്കേസ് : രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം

സുരക്ഷിത ഭക്ഷണം. ഉറപ്പുവരുത്തൽ : 65432 പരിശോധനകൾ നടത്തി

മോശം കാലാവസ്ഥ; കേരള തീരത്ത് മത്സ്യബന്ധനത്തിനു പോകരുത്

മണ്ണെണ്ണ മോഷ്ടിച്ച ശേഷം വെള്ളം ചേര്‍ത്ത് തട്ടിപ്പ് നടത്തിയ സപ്ലൈകോ ജൂനിയര്‍ അസിസ്റ്റന്റിന് സസ്പെന്‍ഷന്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

അടുത്ത ലേഖനം