കാമുകനൊപ്പമുള്ള വീഡിയോ വൈറലായി; മക്കള്‍ കാണുമെന്ന് പേടിച്ച് 40കാരി അമിതമായി മദ്യപിച്ച് മരിച്ചു

വ്യാഴം, 25 ഏപ്രില്‍ 2019 (17:29 IST)
കാമുകനൊപ്പമുള്ള വീഡിയോ ട്വിറ്ററില്‍ വൈറലായതിനെ തുടര്‍ന്നുണ്ടായ മാനസിക വിഷമത്തില്‍ അമിതമായി മദ്യപിച്ച യുവതി മരിച്ചു. മൌറീന്‍ ബോക്കോക്ക് എന്ന നാല്‍പ്പതുകാരിയാണ് കടുത്ത വിഷാദത്തിനടിമയാവുകയും മരണത്തിലേക്ക് സ്വയം നടന്നുപോകുകയും ചെയ്തത്. 
 
വീഡിയോ വൈറലായതിന് ശേഷം മൂന്നാഴ്ച പിന്നിട്ടപ്പോഴാണ് മൌറീനെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീഡിയോ തന്‍റെ നാല് മക്കള്‍ കാണാനിടയാകുമെന്ന് ഭയന്ന മൌറീന്‍ പൂര്‍ണമായും മദ്യത്തില്‍ അഭയം തേടുകയായിരുന്നു. മദ്യത്തിനൊപ്പം കൊക്കെയ്‌നും ഉപയോഗിച്ചിട്ടുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
വീഡിയോ വൈറലായതിന് ശേഷം മദ്യക്കുപ്പികളുമായി മാത്രമാണ് മൌറീനെ കാണാന്‍ കഴിഞ്ഞതെന്നാണ് സുഹൃത്തുക്കളൊക്കെ പറയുന്നത്. ഇത്രയും തകര്‍ന്ന നിലയില്‍ മുമ്പൊരിക്കലും അവരെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം വ്യാജ പേരില്‍ പുതിയ ഫോണ്‍, സിം കാര്‍ഡ് മോഷ്‌ടിച്ചു; വോട്ടിംഗ് യന്ത്രങ്ങള്‍ ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ യുവതി പിടിയില്‍