Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐസൊലേഷൻ വാർഡിൽ ചികിത്സയിലിരുന്ന യുവതിയെ പീഡനത്തിന് ഇരയാക്കി ഡോക്ടർ, രക്തസ്രാവത്തെ തുടർന്ന് 25കാരി മരിച്ചു

ഐസൊലേഷൻ വാർഡിൽ ചികിത്സയിലിരുന്ന യുവതിയെ പീഡനത്തിന് ഇരയാക്കി ഡോക്ടർ, രക്തസ്രാവത്തെ തുടർന്ന് 25കാരി മരിച്ചു
, വ്യാഴം, 9 ഏപ്രില്‍ 2020 (08:03 IST)
ബിഹാർ: കോവിഡിനെ തോൽപ്പിക്കാൻ ലോകം മുഴുവൻ പ്രയത്നിയ്ക്കുമ്പോൾ ക്രൂരമായ വർത്തയാണ് ഗയയിൽനിന്നും പുറത്തുവരുന്നത്. കോവിഡ് ബാധ സംശയിച്ച് ഐസൊലേഷനിൽ പ്രവേശിപ്പിച്ച 25കരിയായ അതിഥി തൊഴിലാളിയെ ഡോക്ടർ പീഡനത്തിന് ഇരയാക്കിയതായി പരാതി. പിന്നീട് അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരണപ്പെടുകയും ചെയ്തു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഗർഭച്ഛിത്രം നടത്തിയിരുന്നതിനാൽ രക്തസ്രാവത്തെ തുടർന്നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 
 
എന്നാൽ പിന്നീട് യുവതിയിൽ കോവിഡ് ലക്ഷണങ്ങൾ കണ്ടതോടെ ഐസൊലേഷനിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ച് ഡോക്ടർ പീഡനത്തിന് ഇരയാക്കി എന്നാണ് ആരോപണം. കോവിഡ് പരിശോധന നെഗറ്റീവ് ആയതിനെ തുടർന്ന് ഇവരെ ഡിസ്ചാർജ് ചെയ്തിരുന്നു, വീട്ടിലെത്തിയതോടെ ഡോക്ടർ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് യുവതി ഭർത്താവിനോട് വെളിപ്പെടുത്തി പിന്നീട് അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിക്കുകയായിരുന്നു. സംഭവത്തിൽ ഡോക്ടറെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തൊട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് 19: മരണം 88,000 കടന്നു, രോഗ ബാധിതർ 15 ലക്ഷത്തിലധികം