Webdunia - Bharat's app for daily news and videos

Install App

അവിഹിത ബന്ധമുണ്ടെന്ന സംശയം; യുവാവ് സഹോദരിയെ കൊന്നു, ഭാര്യയെ കുത്തിവീഴ്‌ത്തി - പ്രതി ഒളിവില്‍

Webdunia
വ്യാഴം, 18 ജൂലൈ 2019 (19:09 IST)
സംശയത്തെ തുടര്‍ന്ന് യുവാവ് യുവാവ് ഭാര്യയെ കുത്തി പരുക്കേല്‍പ്പിച്ച ശേഷം സഹോദരിയെ കുത്തിക്കൊന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുംബൈ നെരൂള്‍ സ്വദേശി നാഗേഷ് ലാഡ് (27) ആണ് കൊല നടത്തിയത്. ഒളിവില്‍ പോയ പ്രതിക്കു വേണ്ടി പൊലീസ് അന്വേഷണം ശക്തമാക്കി.

നാഗേഷിന്റെ സഹോദരി സുനിതയാണ് കൊല്ലപ്പെട്ടത്. പ്രതിയുടെ ഭാര്യ ജ്യോത്സനയെ ഗുരുതര പരുക്കലോടെ ചികിത്സയിലാണ്. സുനിതയുടെ ഭര്‍ത്താവ് അജയ് സിംഗും ജ്യോത്സനയും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് നാഗേഷിനെ കൊലയ്‌ക്ക് പ്രേരിപ്പിച്ചത്.

ബുധനാഴ്‌ച പുലര്‍ച്ചെ  നാലരയോടെ നാഗേഷ് ജ്യോത്സനയുടെ വീട്ടിലെത്തി ടെറസില്‍ പോയി മദ്യപിച്ചു. മദ്യലഹരിയില്‍ ജ്യോത്സനയെ ടെറസിലേക്കു വിളിച്ചുവരുത്തി സംസാരിച്ച ശേഷം യുവാവ് ജ്യോത്സനയുടെ കഴുത്തിലും വയറ്റിലും കുത്തി. ഇതിനു ശേഷമാണ് സുനിതയുടെ വീട്ടിലെത്തിയത്.

പ്രതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സുനിത വീടിന് പുറത്തേക്ക് വന്നു. സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് സുനിതയെ കുറച്ചു ദൂരത്തേക്ക് കൊണ്ടു പോയ ശേഷം കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തി. രണ്ട് ആക്രമണങ്ങള്‍ക്കും കാരണം നിങ്ങളാണെന്ന് നിലവിളി കേട്ട് എത്തിയ അജയിയോട് പറഞ്ഞ ശേഷം നാഗേഷ് രക്ഷപ്പെട്ടു. സുനിതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ക്രിമിനല്‍ പശ്ചാത്തലമുള്ള നാഗേഷിനെ മാതാപിതാക്കള്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ടിരുന്നു. മറ്റൊരു കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് ഇയാള്‍ കൊല നടത്തിയത്. ഭാര്യയായ ജ്യോത്സനയ്‌ക്ക് ഒപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇവര്‍ക്ക് രണ്ടു വയസ്സുള്ള മകനുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments