Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫേസ്‌ബുക്കിലൂടെ ബീഫ് ഫെസ്‌റ്റിവലിന് ക്ഷണം; യുവാവ് അറസ്‌റ്റില്‍

beef festival
തഞ്ചാവൂര്‍ (തമിഴ്‌നാട്) , ബുധന്‍, 17 ജൂലൈ 2019 (18:51 IST)
ബീഫ് ഫെസ്‌റ്റിവലില്‍ പങ്കെടുക്കാന്‍ ഫേസ്‌ബുക്കിലൂടെ ക്ഷണം നടത്തിയ യുവാവ് അറസ്‌റ്റില്‍. തഞ്ചാവൂര്‍ സ്വദേശി എസ് ഏഴിലന്‍ (33) ആണ് അറസ്‌റ്റിലായത്. തമിഴ്‌നാട് കുടിയരശ് കച്ചിയുടെ സ്ഥാപക നേതാവാണ് ഇദ്ദേഹം.

വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഏഴിലനെതിരെ പൊലീസ് കേസെടുത്തത്. ഈ മാസം 13നാണ് ബീഫ് ഫെസ്‌റ്റിവലില്‍ പങ്കെടുക്കാന്‍ ജനങ്ങളെ ക്ഷണിച്ചു കൊണ്ട് ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ടത്.

മതവിശ്വാസം വൃണപ്പെടുത്തല്‍, സമാധാന അന്തീക്ഷം തകര്‍ക്കാന്‍ ശ്രമിക്കല്‍, ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഏഴിലനെതിരെ ചുമത്തിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രെയിൻ‌ യാത്രക്കിടെ ജീവൻ രക്ഷിക്കാൻ ടോയ്‌ലെറ്റിൽ ഒളിക്കേണ്ടി വന്നു എന്ന് മുൻ എംഎൽഎ !