സഹപാഠികളായ വിദ്യാർത്ഥിനികളെ ബലത്സംഗം ചെയ്യാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ നിർദേശം നൽകിയ എട്ട് ആൺകുട്ടികളെ സസ്‌പൻഡ് ചെയ്ത് സ്കൂൾ അധികൃതർ. മുംബൈയിലെ ഒരു പ്രശസ്ത അന്താരാഷ്ട്ര സ്കൂളിലാണ് ആരെയും ഞെട്ടിക്കുന്ന സംഭവം നടന്നത്. വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഇരയാക്കപ്പെട്ട പെൺകുട്ടികളുടെ രക്ഷിതാക്കളുടെ ശ്രദ്ധയിൽ ചാറ്റ് വന്നതോടെയാണ് സംഭവങ്ങൾ പുറത്തറിഞ്ഞത്.
പതിമൂന്നിനും 14നും ഇടയിൽ പ്രായമുള്ള എട്ട് ആൺകുട്ടികളെയാണ്. സെലിബ്രിട്ടികളായ മാതാപിതാക്കളാണ് പരാതിയുമായി സ്കൂളിനെ സമിപിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ചാറ്റിൽ പറഞ്ഞ കാര്യങ്ങൾ സംഭവിക്കുമോ എന്ന ഭയത്താൽ പല പെൺകുട്ടികളും സ്കൂളിൽ വരാൻ ഭയക്കുന്നതായി രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. 100 പേജോളം വരുന്ന ചാറ്റ് വിശദാംശങ്ങളുമായാണ് രക്ഷിതാക്കൾ സ്കൂൾ അധികൃതരെ സമീപിച്ചത്.
സ്കൂളിലെ രണ്ട് പെൺകുട്ടികളാണ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പ്രധാനമായും ഇരയാക്കപ്പെട്ടിരുന്നത്. 'രാത്രിയിൽ ഒത്തുകിട്ടിയാൽ അവളെ നമുക്ക് ബലാത്സംചെയ്യാം' എന്നു വരെ ചാറ്റുകളിൽ ഉണ്ടായിരുന്നു. നവംബർ എട്ട് മുതൽ 30 വരെ നടന്ന ചാറ്റുകളിലാണ് വിദ്യാർത്ഥികൾ സഹപാഠികളായ പെൺകുട്ടികളെ വാക്കുകൾകൊണ്ട് ബലാത്സംഗം ചെയ്തത്. സഹപാഠികളായ പെൺകുട്ടികളെ ലൈംഗികമായി എങ്ങനെയെല്ലാം ആസ്വദിക്കാം എന്നായിരുന്നു. ഗ്രൂപ്പിലെ പ്രധാന ചർച്ചാ വിഷയം. എന്നാൽ പരാതിയെ കുറിച്ച് വെളിപ്പെടുത്താൻ സ്കൂൾ അധികൃതർ തയ്യാറായില്ല.