Webdunia - Bharat's app for daily news and videos

Install App

‘തന്റെ ഒന്ന് വിടെടാ, ഒന്ന് കാണാനല്ലേ’; ഒരുത്തി ദുബായിൽ അധ്യാപിക, മറ്റൊരുത്തി ആലപ്പുഴക്കാരി വീട്ടമ്മ - സ്ത്രീകളില്‍ നിന്ന് നേരിട്ട ദുരനുഭവം പങ്കുവച്ച് യുവതി

ചിപ്പി പീലിപ്പോസ്
വെള്ളി, 6 ഡിസം‌ബര്‍ 2019 (12:41 IST)
ഫേസ്ബുക്കിലൂടെ സ്ത്രീകളെ ശല്യം ചെയ്യുന്ന പുരുഷന്മാരുടെ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ സ്ത്രീകളില്‍ നിന്ന് നേരിട്ട ദുരനുഭവം പങ്കുവച്ച് ആശാ ദീപ എന്ന അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്. തനിക്ക് നേരിട്ട അനുഭവത്തിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് ആശ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫേസ്ബുക്കിലൂടെ രണ്ട് സ്ത്രീകള്‍ അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ചെന്നും ആണുങ്ങള്‍ പോലും തന്നോട് ഇങ്ങനെ മോശമായ രീതിയില്‍ പെരുമാറിയിട്ടില്ലെന്നും ആശ പറയുന്നു. ഇവര്‍ സ്ത്രീകള്‍ തന്നെയാണെന്നും പുരുഷന്മാരുടെ ഫേക്ക് ഐഡികള്‍ അല്ലെന്നും ആശ വ്യക്തമാകുന്നു.
 
ആശ പറയുന്നത് ഇങ്ങനെ:
 
ഇന്‍ബോക്‌സിലെ ലെസ്ബിയന്‍ ആക്രമണം. അടുത്തയിടെ കുറേ സ്ത്രീകളുടെ ഫ്രണ്ട് Requests വന്നു. പ്രൊഫൈല്‍ നോക്കി genuine ആണ് കുറെ ഏറെ mutual friends ഉണ്ട് .. അത് കൊണ്ട് കുറച്ചു റിക്വസ്റ്റ്കള്‍ accept ചെയ്തു.
 
അതില്‍ ഒന്ന് രണ്ടു പേര് ഇന്‍ബോക്‌സില്‍ വന്നു. കുറച്ചു ചോദ്യങ്ങള്‍ക്ക് സമയം പോലെ മറുപടി നല്‍കി. ഉടനെ അവളുമാര്‍ ഫോട്ടോ അയച്ചു .. voice മെസ്സേജ് അയച്ചു .. എന്നിട്ടു നിന്റെ voice , ഫോട്ടോ ഒക്കെ ഇടെടാ എന്ന് ആയി . ശരിയല്ല എന്ന് തോന്നി മറുപടി നല്കാഞ്ഞപ്പോള്‍ .. പിന്നീടുള്ള വോയ്സുകളും മെസ്സേജസ് ഒക്കെയും അശ്ലീല ചുവയില്‍ ആയി. അതില്‍ ഒരുത്തി ഒരു porn ക്ലിപ്പും അയച്ചു ..
 
അത്രയും ആയപ്പോള്‍ രണ്ടിനെയും ബ്ലോക്ക് ചെയ്തു. ഒരുത്തി ദുബായില്‍ അധ്യാപിക …മറ്റൊരുത്തി ആലപ്പുഴക്കാരി വീട്ടമ്മ ! ആ സമയത്തു accept ചെയ്ത കുറെ പെണ്ണുങ്ങള്‍ പിന്നെയും inboxil വിശേഷം തിരക്കി വരുന്നുണ്ട്. ബ്‌ളോക് ചെയ്യുന്നത് തുടരുന്നു . ഇനിയും ആ ഗാങ്ങില്‍ ഉള്ളവര്‍ എന്റെ ഫ്രണ്ട് ലിസ്റ്റില്‍ ഉണ്ടെങ്കില്‍ ദയവായി ഇന്‍ബോക്‌സില്‍ വന്നു ശല്യം ചെയ്യരുതേ !
 
ഇത്രയും വര്‍ഷങ്ങള്‍ facebook ഉപയോഗിച്ചിട്ടു ഒരു ആണുങ്ങള്‍ പോലും ഇന്‍ബോക്‌സില്‍ വന്നു ഇതുപോലെ വൃത്തികേട് കാട്ടീട്ടില്ല. ഇത് ആണുങ്ങളുടെ fake ഐഡികള്‍ അല്ല ! ഒറിജിനല്‍ പെണ്ണുങ്ങള്‍ ആണ് .Beware of these types of profiles in FB 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം

ഏലക്കായില്‍ കീടനാശിനി സാനിധ്യം: ശബരിമലയിലെ അഞ്ചുകോടിയിലധികം രൂപയുടെ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു

16,000ത്തോളം സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കുന്നു, പെൻഷൻ പണമായി കണ്ടെത്തേണ്ടത് 9,000 കോടിയോളം, പുതിയ പ്രതിസന്ധിയിൽ സർക്കാർ

ഓഹരിവിപണിക്ക് നാളെ പ്രത്യേക വ്യാപാരം, കാരണം എന്തെന്നറിയാം

മലപ്പുറത്തും വയനാട്ടിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം