സർക്കാർ ജോലി ലഭിയ്ക്കാൻ മൂത്ത മകൻ അച്ഛനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, കൂട്ടുനിന്ന് അമ്മയും ഇളയ മകനും

Webdunia
തിങ്കള്‍, 8 ജൂണ്‍ 2020 (10:12 IST)
സർക്കാർ ജോലി ലഭിയ്ക്കുന്നതിനായി അച്ഛനെ കഴിത്തുഞെരിച്ച് കൊലപ്പെടുത്തി 25 കാരനായ മകൻ. തെലങ്കാനയിലെ കോതൂർ ഗ്രാമത്തിലാണ് ക്രൂരമായ സംഭവം. അമ്മയുടെയും ഇളയ സഹോദരന്റെയും അനുവാദത്തോടെയായിരുന്നു കൊലപാതകം. സംഭവത്തീൽ 25കാരനായ മകനെയും ഇളയ സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ അമ്മ ഒളിവിലാണ്. മെയ് 26ന് ഉറങ്ങുന്നതിനിടെ 55കാരനായ അച്ഛനെ കഴുത്തിൽ തോർത്ത് മുറുക്കി 25 കാരൻ കൊലപ്പെടുത്തുകയായിരുന്നു. 
 
ഹൃദയാഘതത്തെ തുടർന്നാണ് പിതാവ് മരിച്ചത് എന്നാണ് ഇവർ ബന്ധുക്കളോടും അയൽക്കാരോടും പറഞ്ഞിരുന്നത്. എന്നാൽ മരണത്തിൽ സംശയം തോന്നിയ പ്രദേശവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം നടത്തിയതോടെ ശ്വാസം‌മുട്ടിയാണ് മരണം എന്ന് വ്യക്തമായി. ഇതോടെ 25കാരനായ മകനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. സർക്കാർ ജോലി ലഭിയ്ക്കുന്നതിനായി അമ്മയുടെയും ഇളയ സഹോദരന്റെയും സമ്മതത്തോടെയാണ് അച്ഛനെ കൊലപ്പെടുത്തിയത് എന്ന് യുവാവ് കുറ്റസമ്മതം നടത്തി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍, ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 3000 രൂപ വര്‍ദ്ധിപ്പിച്ചു: മുഖ്യമന്ത്രി

സ്മാര്‍ട്ട് ഫോണ്‍ ഇടയ്ക്കിടെ സ്വിച്ച് ഓഫ് ചെയ്യണം; നിരവധി ഗുണങ്ങള്‍

സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു

'ശ്രീ വിഡി സതീശന്‍ജിക്ക് അഭിനന്ദനങ്ങള്‍'; പുതിയ കേരള സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കി പ്രധാനമന്ത്രി

റഷ്യയുടെ S-500 പ്രൊമേത്യൂസ്: മുഴുവൻ ടെക്നോളജിയും നൽകാമെന്ന് റഷ്യ, വമ്പൻ വാഗ്ദാനം

അടുത്ത ലേഖനം
Show comments