മകളെ കാണുമ്പോൾ പഴയ കാമുകിയെ ഓർമ വരും; രണ്ട് വയസുകാരിയെ കൊലപ്പെടുത്തി അച്ഛൻ

അനു മുരളി
ചൊവ്വ, 21 ഏപ്രില്‍ 2020 (16:22 IST)
രണ്ട് വയസുള്ള മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവിനേയും സുഹൃത്തിനേയും അറസ്റ്റ് ചെയ്ത് പൊലീസ്. ഉത്തര്‍പ്രദേശ് മുസാഫര്‍ നഗറിന് സമീപം കാക്‌റൗലി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു കൊലപാതകം നടന്നത്.
 
സംഭവത്തിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ് വാജിദ്(30) ഇയാളുടെ സുഹൃത്തും ദുര്‍മന്ത്രവാദിയുമായ ഇര്‍ഫാന്‍(28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാജിദിന്റെ ഭാര്യ രഹനയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഇഷ്ടികക്കളത്തിലെ തൊഴിലാളിയാണ് വാജിദ്. 
 
ഭാര്യയും 5 മക്കളുമടങ്ങുന്നതാണ് വാജിദിന്റെ കുടുംബം. ഇയാളുടെ സുഹൃത്തും കൂടെ തൊഴിൽ ചെയ്യുന്നയാളുമാണ് ഇർഫാൻ. ഇർഫാനു ദുർമന്ത്രവാദവുമുണ്ട്. മകളെ ബലി നൽകിയാൽ കുടുംബത്തിന് സമാധാനവും ഐശ്വര്യവും ലഭിക്കുമെന്ന് ഇയാൾ വാജിദിനോട് പറഞ്ഞു. ഇതേതുടർന്നാണ് വാജിദ് മകളെ കൊലപ്പെടുത്തിയത്. 
 
ഉറങ്ങി കിടന്ന മകളെ വാജിദ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഇതിനുശേഷം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം സമീപത്തെ വയലില്‍ രഹസ്യമായി കുഴിച്ചുമൂടി. അന്വേഷണത്തിനൊടുവിൽ ഇരുവരും പൊലീസ് പിടിയിലായി. 
 
ചോദ്യം ചെയ്യലിൽ ആദ്യം ഇർഫാനെതിരെ വാജിദ് മൊഴി നൽകിയിരുന്നു. എന്നാൽ, പിന്നീട് ഈ മൊഴി മാറ്റി. വീട്ടില്‍ പൂജ നടത്താന്‍ മാത്രമാണ് ഇര്‍ഫാന്‍ ആവശ്യപ്പെട്ടതെന്നും മകള്‍ തന്റെ പഴയ കാമുകിയെ ഓര്‍മ്മിപ്പിക്കുന്നതിനാലാണ് കൊലപ്പെടുത്തിയതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍, ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 3000 രൂപ വര്‍ദ്ധിപ്പിച്ചു: മുഖ്യമന്ത്രി

സ്മാര്‍ട്ട് ഫോണ്‍ ഇടയ്ക്കിടെ സ്വിച്ച് ഓഫ് ചെയ്യണം; നിരവധി ഗുണങ്ങള്‍

സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു

'ശ്രീ വിഡി സതീശന്‍ജിക്ക് അഭിനന്ദനങ്ങള്‍'; പുതിയ കേരള സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കി പ്രധാനമന്ത്രി

റഷ്യയുടെ S-500 പ്രൊമേത്യൂസ്: മുഴുവൻ ടെക്നോളജിയും നൽകാമെന്ന് റഷ്യ, വമ്പൻ വാഗ്ദാനം

അടുത്ത ലേഖനം
Show comments