Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്ക് ഡൗൺ ലംഘിച്ച് അമിതവേഗതയിൽ ബൈക്ക് ഓടിച്ചു, പൊലീസ് പിടിച്ചപ്പോൾ യുവാവ് സ്വയം തീകൊളുത്തി

ലോക്ക് ഡൗൺ ലംഘിച്ച് അമിതവേഗതയിൽ ബൈക്ക് ഓടിച്ചു, പൊലീസ് പിടിച്ചപ്പോൾ യുവാവ് സ്വയം തീകൊളുത്തി

അനു മുരളി

, തിങ്കള്‍, 20 ഏപ്രില്‍ 2020 (10:35 IST)
ലോക്ക് ഡൗൺ ലംഘിച്ച് അമിതവേഗതയിൽ വാഹനമോടിച്ച യുവാവിന്റെ ബൈക്ക് പൊലീസ് പിടിച്ചെടുത്തതിനെ തുടർന്ന് സയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഇരുപത്തിമൂന്നുകാരൻ. ചിന്നക്കനാൽ സൂര്യനെല്ലിയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ  സൂര്യനെല്ലി സ്വദേശി വിജയ പ്രകാശിനെ(23)  കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
ഇന്നലെയാണ് സംഭവം. രാവിലേയും ഉച്ചയ്ക്കും യുവാവ് ബൈക്കിൽ അമിതവേഗത്തിൽ ടൗണിൽ കറങ്ങുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. ശാന്തൻപാറയിൽ നിന്നുള്ള പൊലീസ് സംഘം സൂര്യനെല്ലിയിൽ പരിശോധന നടത്തുമ്പോൾ യുവാവ് സ്ഥലത്തെത്തി. ബൈക്ക് കസ്റ്റഡിയിൽ എടുത്ത് പൊലീസ് വിജയ പ്രകാശിനെ വിട്ടയച്ചു.
 
സൂര്യനെല്ലി ടൗണിൽ എത്തിയ ഇയാൾ കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. നാട്ടുകാരാണ് തീ അണച്ച് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. യുവാവ് ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. ഏതാനും ദിവസം മുൻപ് ചിക്കൻ കറിക്ക് ചൂടില്ലെന്ന് പറഞ്ഞ് ഇതേ യുവാവ് വീട്ടുകാരെ മർദ്ദിക്കുകയും വീട് തല്ലിപ്പൊളിക്കാൻ തുടങ്ങിയിരുന്നു. യുവാവിനെതിരെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് ലക്ഷണങ്ങളോടെ ആനക്കുട്ടി ഐസൊലേഷനിൽ, ശ്രവം പരിശോധയക്കയച്ചു