മരുകമകളുമായി അവിഹിതം; പിതാവിനെ മക്കള്‍ വെടിവച്ചു കൊന്നു
മരുകമകളുമായി അവിഹിതം; പിതാവിനെ മക്കള്‍ വെടിവച്ചു കൊന്നു
Publish Date: Sat, 07 Jul 2018 (12:48 IST)
Updated Date: Sat, 07 Jul 2018 (12:53 IST)
മരുകമകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മക്കള്‍ പിതാവിനെ വെടിവച്ചു കൊന്നു. സുലൈമാന്‍(60) എന്നയാളാണ് കൊല്ലപ്പെട്ടത്. മുസാഫര്‍നഗറിലെ സികന്ദര്‍പുരിലാണ് സംഭവം.
കേസില്‍ സുലൈമാന്റെ മക്കളായ നൌമാന്‍(35), സോമന്‍ (30) എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
മരുകമകളുമായി സുലൈമാന് ബന്ധമുണ്ടെന്ന് ആരോപിച്ച് മക്കള്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. സംഭവ ദിവസവും ഇക്കാര്യത്തെച്ചൊല്ലി വീട്ടില്‍ ബഹളമുണ്ടാകുകയും സുലൈമാന് നേര്‍ക്ക് മക്കള്‍ വെടിയുതിര്‍ക്കുകയുമായിരുന്നു.
വെടിയേറ്റ സുലൈമാനെ ഏറെനേരം കഴിഞ്ഞാണ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.