Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുസ്തി പരിശീലന കേന്ദ്രത്തിൽ വെടിവയ്പ്പ്: അഞ്ച് മരണം

ഗുസ്തി പരിശീലന കേന്ദ്രത്തിൽ വെടിവയ്പ്പ്: അഞ്ച് മരണം
, ശനി, 13 ഫെബ്രുവരി 2021 (08:59 IST)
ഛണ്ഡീഗഢ്: ഗുസ്തി പരിശീലന കേന്ദ്രത്തിൽ ഉണ്ടായ വെടിവയ്പ്പിൽ അഞ്ചുപേർ മരിച്ചു. ഹരിയാനയിലെ റോത്തക്കിൽ സ്വകാര്യ സ്കൂളിന് സമിപത്തുള്ള ഗുസ്തി പരിശീല കേന്ദ്രത്തിൽ ഇന്നലെ വൈകിട്ടോടെയാണ് ഞെട്ടിയ്ക്കുന്ന സംഭവം ഉണ്ടായത്. ഗുസ്തി പരിശീലന കേന്ദ്രത്തിന്റെ ഉടമ ഉൾപ്പടെ മരിച്ചു. മനോജ്, ഭാര്യ സാക്ഷി, സതീഷ്, പ്രദീപ്, പൂജ എന്നിവരാണ് കൊല്ലപ്പെട്ടത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എൻസി‌പി എൽഡിഎഫിൽ തന്നെ ? മാണി സി കാപ്പൻ പുതിയ പാർട്ടി രൂപീകരിച്ചേയ്ക്കും