Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കുട്ടിയെ കളിപ്പിക്കാനായി വീട്ടിലേക്ക് കൊണ്ടുപോയി'; അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; ബന്ധു അറസ്റ്റിൽ

മൂന്നാർ സ്വദേശിയായ 21കാരനെയാണ് മൂന്നാർ സിഐ വി എ സുനിലിന്റെ നേതൃത്വത്തിൽ എസ് ഐ ശ്യാംകുമാർ അറസ്റ്റ് ചെയ്തത്.

'കുട്ടിയെ കളിപ്പിക്കാനായി വീട്ടിലേക്ക് കൊണ്ടുപോയി'; അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; ബന്ധു അറസ്റ്റിൽ
, ബുധന്‍, 19 ജൂണ്‍ 2019 (09:11 IST)
അഞ്ചുവയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു ബന്ധു അറസ്റ്റിൽ. മൂന്നാർ സ്വദേശിയായ 21കാരനെയാണ് മൂന്നാർ സിഐ വി എ സുനിലിന്റെ നേതൃത്വത്തിൽ എസ് ഐ ശ്യാംകുമാർ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽ പഠിച്ചുകൊണ്ടിരുന്ന യുവാവ് വേനൽക്കാല അവധിക്കാണ് മുന്നാറിലെത്തിയത്. കുട്ടിയെ കളിപ്പിക്കാൻ കൊണ്ടുപോകുകയാണെന്ന വ്യാജേന ദിനേജ് വീട്ടിലേക്ക് കൊണ്ടുപോകുന്നത് പതിവായിരുന്നു. 
 
കഴിഞ്ഞ ദിവസം ഇത്തരത്തിൽ വീട്ടിൽ നിന്നും വിളിച്ചുകൊണ്ടുപോയ കുട്ടി കരഞ്ഞുകൊണ്ട് വീട്ടിൽ മടങ്ങിയെത്തിയതോയാണ് പീഡന വിവരം പുറംലോകമറിയുന്നത്. മാതാവിന്റെ പരാതിയിലാണ് മൂന്നാർ പൊലീസ് കേസെടുത്തത്. രാവിലെയോടെ പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല യുവതീ പ്രവേശനത്തിനെതിരെ ലോക്‌സഭയില്‍ സ്വകാര്യ ബില്ലുമായി എന്‍കെ പ്രേമചന്ദ്രന്‍