Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുടുംബപ്രശ്‌നത്തിന്റെ പേരില്‍ ബന്ധുക്കളെ ആക്രമിച്ച് കുട്ടികള്‍ക്കും മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം: യുവാവ് അറസ്റ്റില്‍

കുടുംബപ്രശ്‌നത്തിന്റെ പേരില്‍ ബന്ധുക്കളെ ആക്രമിച്ച് കുട്ടികള്‍ക്കും മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം:  യുവാവ് അറസ്റ്റില്‍

എ കെ ജെ അയ്യർ

, തിങ്കള്‍, 2 ഡിസം‌ബര്‍ 2024 (15:09 IST)
കൊല്ലം:  ബന്ധുക്കളെ ആക്രമിച്ച് കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. സഹോദരനും കുടുംബത്തിനും നേരെ ആയിരുന്നു എഴുകോണ്‍ കാരുവേല്‍ സ്വദേശി ശ്രീജിത്തിന്റെ പരാക്രമം. യുവാവിന്റെ പരാക്രമ വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പൊലീസുകാരെയും പ്രതി കയ്യേറ്റം ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു കുടുംബ പ്രശ്‌നങ്ങളുടെ പേരില്‍ കാരുവേല്‍ സ്വദേശി ശ്രീജിത്തിന്റെ പ്രവര്‍ത്തി.
 
ശ്രീജിത്ത് മദ്യലഹരിയില്‍ സഹോദരന്റെ വീട്ടിലെത്തി സഹോദരനെയും ഭാര്യയെയും മക്കളെയും അസഭ്യം പറഞ്ഞു. എന്നാല്‍ ബന്ധുക്കള്‍ ഭീഷണി മുഴക്കിയ പ്രതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെ ഇയാള്‍ വസ്ത്രമഴിച്ച് കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി നശിപ്പിക്കാനും ശ്രമിച്ചു. തുടര്‍ന്നാണ് വിവരമറിഞ്ഞെത്തിയ എഴുകോണ്‍ പൊലീസിന് നേരെയും പ്രതി അതിക്രമം തുടര്‍ന്നത്. ശ്രീജിത്ത് മദ്യ ലഹരിയില്‍ ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ഇയാളെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് എത്തിച്ച കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രതിയുടെ അതിക്രമം ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട്. കസ്റ്റഡിയില്‍ എടുത്ത പൊലീസുകാരെയും പ്രതി അക്രമിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Joe Biden: കാര്യം പ്രസിഡന്റാണ്, പക്ഷേ അച്ഛനായി പോയില്ലെ: മകന്‍ ഹണ്ടര്‍ ബൈഡന്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് മാപ്പ് നല്‍കി ജോ ബൈഡന്‍