നാലു വയസുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്‌തു; യുവാവ് അറസ്‌റ്റില്‍

നാലു വയസുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്‌തു; യുവാവ് അറസ്‌റ്റില്‍

ചൊവ്വ, 3 ജൂലൈ 2018 (13:55 IST)
നാലു വയസുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്‌തു. മധ്യപ്രേദേശിലെ സത്ന ജില്ലയിലാണ് പീഡനം നടന്നത്. സംഭവത്തിൽ ഇരുപത്തിമൂന്നുകാരനായ മഹേന്ദ്ര സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വീടിന്റെ പുറത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി ആളൊഴിച്ച പ്രദേശത്ത് എത്തിച്ച് ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. ക്രൂരമായ പീഡനത്തിനിടെ കുട്ടി മരിച്ചെന്ന് തോന്നിയ മഹേന്ദ്ര സിംഗ് ഉച്ചേഹര പൊലീസ് സ്റ്റേഷന് സമീപം നാലുവയസുകാരിയെ ഉപേക്ഷിച്ചു.

കുട്ടിയെ കാണാതെ വന്നതോടെ ബന്ധുക്കളും സമീപവാസികളും അന്വേഷണം നടത്തുകയും പൊലീസ് സ്‌റ്റേഷിന് സമീപത്തു നിന്നും പരിക്കേറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തുകയും ചെയ്‌തു.

ഗുരുതമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ മഹേന്ദ്ര സിംഗിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടി; ഡിജിപി നിയമനം യുപിഎസ്‌സിക്ക് - താല്‍ക്കാലിക നിയമനം പാടില്ലെന്നും സുപ്രീംകോടതി