Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊല്ലത്ത് പതിനാറുകാരി കൂട്ടമാനഭംഗത്തിനിരയായി; പീഡിപ്പിച്ചത് അഞ്ചു പേര്‍ - ഒരാള്‍ അറസ്‌റ്റില്‍

കൊല്ലത്ത് പതിനാറുകാരി കൂട്ടമാനഭംഗത്തിനിരയായി; പീഡിപ്പിച്ചത് അഞ്ചു പേര്‍ - ഒരാള്‍ അറസ്‌റ്റില്‍

കൊല്ലത്ത് പതിനാറുകാരി കൂട്ടമാനഭംഗത്തിനിരയായി; പീഡിപ്പിച്ചത് അഞ്ചു പേര്‍ - ഒരാള്‍ അറസ്‌റ്റില്‍
കൊല്ലം , ബുധന്‍, 16 മെയ് 2018 (08:27 IST)
കൊല്ലത്ത് പതിനാറുകാരി കൂട്ടമാനഭംഗത്തിനിരയായി. തിരുവനന്തപുരം സ്വദേശിനിയായ പെൺകുട്ടിയാണ്  പീഡനത്തിനിരയായത്. അഞ്ചോളം പേര്‍ ചേര്‍ന്നാണ് അക്രമം നടത്തിയത്. കുളത്തൂപ്പുഴ സ്വദേശിയായ ഒരാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

കേരളം - തമിഴ്നാട് അതിർത്തിയിലെ ഒരു ഫാമിൽ ജോലി ചെയ്യുകയായിരുന്നു പെൺകുട്ടിയും കുടുംബവും. രണ്ട് ദിവസം മുമ്പാണ് ഇവിടെ നിന്നും കുട്ടിയെ കാണാതായത്. മാതാപിതാക്കള്‍ നല്‍കിയ അന്വേഷണത്തില്‍ തെന്മറ പുളിയറയിൽ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തി.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പീഡനം നടന്നുവെന്ന് കുട്ടി വ്യക്തമാക്കി. വൈദ്യപരിശോധനയിൽ കൂട്ടമാനഭംഗം നടന്നതായി സ്ഥിരീകരിച്ചു. ഇതിനിടെയാണ് ഒരാള്‍ പൊലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയേയും കുടുംബത്തെയും അതിർത്തി ഗ്രാമത്തില്‍ എത്തിച്ചത് ഇയാള്‍ ആണെന്നാണ് റിപ്പോര്‍ട്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഇത് ഞങ്ങള്‍ക്കിഷ്‌ടമല്ല, അതിനാല്‍ പിന്മാറുന്നു’; ലോകരാജ്യങ്ങള്‍ കൈയടിച്ച തീരുമാനം കാറ്റില്‍ പറത്തി കിം