Webdunia - Bharat's app for daily news and videos

Install App

ചുംബിക്കാൻ വിസമ്മതിച്ചതിന് സ്വവർഗാനുരാഗികകളെ ക്രൂരമായി മർദ്ദിച്ച് യുവാക്കൾ

Webdunia
വെള്ളി, 7 ജൂണ്‍ 2019 (18:21 IST)
ചുംബിക്കാൻ വിസമ്മതിച്ചതിന് ഓടിക്കൊണ്ടിരുന്ന ബസിൽ സ്വവർഗാനുരാഗികളെ ക്രൂരമായി മർദ്ദിച്ച് യുവാക്കളുടെ സംഘം. ലണ്ടനിലെ നൈറ്റ് ബസിൽ മെയ് 30നാണ് സംഭവം ഉണ്ടായത്. നാലോളം യുവാക്കളുടെ ക്രൂരമായ മർദ്ദനത്തെ തുടർന്ന് രക്തം വാർന്ന നിലയിലായിർന്നു മാലാനിയ ഗെയ്‌മൊനാറ്റ് എന്ന 28കാരിയും കാമുകി ക്രിസും. ഇവരെ പിന്നീട് പൊലീസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
 
സംഭവത്തിൽ സ്കോർട്ട്ലൻഡ് യാർഡ് പൊലീസ് അന്വേഷണം ആരംഭിച്ചു. ബസിൽ യാത്ര ചെയ്യുന്നതിനിടെ നാലോളം വരുന്ന യുവാക്കൾ തങ്ങൾ സ്വ ർ ഗാനുരഗികളാണെന്ന്ൻ വ്യക്തമായതോടെ മോഷമായി പെരുമാറുകയായിരുന്നു എന്ന് മാലാനിയ ഗെയ്‌മൊനാറ്റ് പിന്നീട് ഫെയ്സ്ബുക്കിൽ കുറിച്ചു. ലൈംഗികമായ ചേഷ്ടകൽ കാട്ടിയ യുവാകൾ തങ്ങളെ ചുംബിക്കാൻ ക്രിസിനോട് ആവശ്യപ്പെടുകായിരുന്നു. ഇത് നിരാകരിച്ചതോടെ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി. 
 
ചോദ്യം ചെയ്തതോടെ മലായിയയെയും ക്രൂരമായി മർദ്ദിച്ചു. ഇരുവരുടെയും മൂക്കിൽ നിന്നും വായിൽ നിന്നും രക്തരം വാർന്നൊലിക്കും വരെ സംഘം മർദ്ദിച്ചു. അടുത്ത സ്റ്റോപ്പിൽ ബസ് നിർത്തിയതോടെ ഇവരുടെ സ്മാർട്ട്‌ഫോണും ബാഗും തട്ടിയെടൂത്ത് അക്രമികൾ ബസിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. എൽ ജി ബി റ്റി കമ്മ്യൂണിക്കെതിരെയുള്ള മോശം പെരുമാറ്റവും അക്രമവും ലണ്ടനിൽ അംഗീകരിക്കാൻ സാധിക്കില്ല എന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ ട്വീറ്റ് ചെയ്തു. സംഭവത്തിൽ ദൃക്സാക്ഷികൾ ആരെങ്കിലും ഉണ്ടെങ്കിൽ ബന്ധപ്പെടാൻ ആവശ്യപ്പെട്ട് പൊലീസും രംഗത്തെത്തിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു

അടുത്ത ലേഖനം
Show comments