Select Your Language

Notifications

webdunia
webdunia
webdunia
webdunia

എംജി ഹെക്ടർ നാല് വേരിയന്റുകളിൽ, വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയൂ !

എംജി ഹെക്ടർ നാല് വേരിയന്റുകളിൽ, വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയൂ !
, വെള്ളി, 7 ജൂണ്‍ 2019 (13:33 IST)
മോറീസ് ഗ്യാരേജെസ് എന്ന ബ്രിട്ടിഷ് കാർ നിർമ്മാതാക്കൾ ഇന്ത്യൻ വിപണി കീഴടക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ്. എം ജി ഹെക്ടർ എന്ന കരുത്തൻ എസ് യു വിയെയാണ് മോറീസ് ഗ്യാരേജസ് ആദ്യം ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത്. മെയ് 15നാണ് വാഹനത്തെ ഇന്ത്യ വിപണിയിൽ അൺവീൽ ചെയ്തത്. ഹെക്ടറിനായുള്ള ബുക്കിംഗ് ജൂൺ 4ന് കമ്പനി ആരംഭിക്കും mgmotor.co.in എന്ന വെബ്‌സൈറ്റ് വഴിയും രജ്യത്തുടനീളമുള്ള 250 സെന്ററുകൾ വഴിയും വാഹനം ബുക്ക് ചെയ്യാം. വാഹനത്തിനെ വേരിയന്റുകൾ ഉൾപ്പടെയുള്ള വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. 
 
ജൂണിൽ തന്നെ വാഹനത്തെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഗുജറാത്തിലെ ഹാലോലിലുള്ള പ്ലാന്റിലാണ് വാഹനത്തിന്റെ നിർമ്മാണം നടക്കുന്നത്. വാഹനത്തിന് നിർമ്മാണത്തിന് വേണ്ട 75 ശതമാനം ഉത്പന്നങ്ങളും ഇന്ത്യയിൽനിന്നും തന്നെയാണ് കമ്പനി കണ്ടെത്തിയിരിക്കുന്നത്. എം ജി യുടെ ഐക്കോണിക് ലോഗോ പതിച്ച വലിയ ഗ്രില്ലുകൾ വാഹനത്തിന് ഒരു കരുത്തൻ ലുക്ക് തന്നെ നൽകുന്നുണ്ട്.

webdunia

 
സ്പ്ലിറ്റ് ഹെഡ്ലാമ്പുകളും, മൾട്ടി സ്പോക് അലോയ് വീലുകളും, റൂഫ് റെയിലുകളുമെല്ലാം. ഗാംഭീര്യമാർന്ന ആ ഡിസൈൻ ശൈലിയോട് ചേർന്ന് നിൽക്കന്നതുതന്നെ. വാഹനത്തിന്റെ ഇന്റീരീയറിലാണ് കൂടുതൽ പ്രത്യേകതകൾ പ്രതീക്ഷിക്കപ്പെടുന്നത്. 10.4 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റത്തോട് ചേന്നുരുന്ന ഐ സ്മാർട്ട് നെക്സ്റ്റ് ജെൻ എന്ന പ്രത്യേക സംവിധാനമാണ് വാഹനത്തിന്റെ ഇന്റീരിയറിലെ എടുത്തുപറയേണ്ട ഒന്ന്.
 
4,655 എം എം നീളവും 1,835 എം എം വീതിയും, 1,760 എം എം ഉയരവുമുണ്ട് വാഹനത്തിന്. 2,750 എം എമ്മാണ് ഹെക്ടറിന്റെ വീൽബേസ്. പ്ട്രേൾ ഡീസൽ വേരിയന്റുകളിൽ വാഹനം എത്തും 143 പീ എസ് പവറും 250 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 1.5 ലിറ്റർ ടർബോ ചർജ്ഡ് പെട്രോൾ എഞ്ചിന്, 6 സ്പീഡ് മാനുവൽ ഗിയർ ബോക്സാണ് ഉണ്ടാവുക. ഡബിൾ ക്ലച്ച് ട്രാൻസ്മിഷനും ഓപ്ഷണലായി ലഭിക്കും. ഓട്ടോകാർ റിപ്പോർട്ടുകൾ അനുസരിച്ച് ഈ എഞ്ചിൻ വേരിയന്റിന് 14.16 കിലോമീറ്റർ മൈലേജ് ലഭിക്കും.

webdunia

 
170 പി എസ് പവറും 350 ടോർക്കും പരമാവധി സൃഷ്ടിക്കാൻ ശേഷിയുള്ള ടർബോ ചാർജ്ഡ് ഡീസൽ എഞ്ചിനാണ് മറ്റൊന്ന്. ഈ എഞ്ചിന് പതിപ്പിനും 6 സ്പീഡ് മാനുവൽ ഗിയബോക്സാണ് ഉണ്ടാവുക. 17.41 കിലോമീറ്ററാണ് ഡീസൽ എഞ്ചിൻ പതിപ്പിന്റെ ഇന്ധനക്ഷമത. പെട്രോൾ എഞ്ചിനിൽ 48V ഹൈബ്രിഡ് സിസ്റ്റമുള്ള മറ്റൊരു വേരിയന്റ് കൂടി വാഹനത്തിന് ഉണ്ടാവും. 15.81 കിലോമീറ്ററാണ് ഹൈബ്രിഡ് പതിപ്പിന്റെ മൈലേജ്. 12 ശതമാനം കാർബൺ എമിഷൻ കുറക്കാനും ഹൈബ്രിഡ് പതിപ്പിന് സാധിക്കും.
 
നാലു വേരിയന്റുകളിലാണ് വാഹനം ഇന്ത്യൻ വിപണിത്ത്തുക. സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, ഷാർപ് എന്നിങ്ങനെയാണ് നാലു വേരിയന്റുകൾ, പെട്രോൾ ഡീസില പതിപ്പുകളിലും ഈ നാലു വേരിയന്റുകൾ ലഭ്യമായിരിക്കും. വാഹനത്തിന്റെ ഹൈബ്രിഡ് പത്തിപ്പിൽ സൂപ്പർ സ്മാർട്ട് ഷർപ്പ് എന്നീ മൂന്ന് വേരിയന്റുകളാണ് ഉണ്ടാവുക. പെട്രോൾ വേരിയന്റിൽ സ്റ്റൈൽ സൂപ്പർ എന്നിവ മാനുവൽ ട്രാസ്മിഷൻ വേരിയന്റുകളാണ്. സ്മാർട്ട്, ഷാർപ്പ് എന്നിവയിൽ ഡബിൾ ക്ലച്ച് ട്രാൻസ്മിഷനാണ് ഉണ്ടാവുക. ഡീസൽ പതിപ്പിലാകട്ടെ നാലു വേറിയന്റുകളും, ഹൈബ്രിഡ് പതിപ്പിൽ മൂന്ന് വേരിയന്റുകളും മാനുവൽ ട്രാൻസ്മിഷനിലാണ് വിപണിയിലെത്തുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയിച്ചതിന് പിതാവ് ചെയ്ത ക്രൂരത, 22കാരിയായ മകൾക്ക് മയക്കുമരുന്ന് നൽകി ബോധരഹിതയാക്കിയ ശേഷം കനാലിലേക്ക് എടുത്തെറിഞ്ഞു.