Publish Date: Sat, 19 Jan 2019 (17:15 IST)
Updated Date: Sat, 19 Jan 2019 (17:18 IST)
കോട്ടയത്ത് മൂന്നുദിവസം മുന്‍പ് കാണാതായ 15കാരിയെ കൊന്നു കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ അയർകുന്നം മാലം സ്വദേശിയായ ടിപ്പർ ഡ്രൈവർ അജേഷിനെ പൊലീസ് അറസ്റ്റു ചെയ്തു.
സ്വകാര്യ ഇഷ്ടികനിര്‍മ്മാണ കമ്പനിയിലാണ് പെണ്‍കുട്ടിയെ കൊന്ന ശേഷം കുഴിച്ചിട്ടത്. സ്ഥലത്ത് നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടക്കുകയായിരുന്നു.
മൊബൈൽ വഴിയാണു പെൺകുട്ടിയെ പരിചയപ്പെട്ടതും പ്രണയത്തിലായതും. വ്യാഴാഴ്ച പെൺകുട്ടിയെ അനുനയിപ്പിച്ചു ലോറിയിൽ കയറ്റി കൊണ്ടു പോയി. ഹോളോബ്രിക്സ് കമ്പനിയിൽ എത്തിച്ചശേഷം പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി എതിർത്തതിനെത്തുടർന്ന് കൊലപ്പെടുത്തുകയായിരുന്നു.