നാലരവയസ്സുക്കാരനെ തീപ്പൊള്ളലേൽപ്പിച്ചു,മുത്തശ്ശിക്കെതിരെ കേസ്

അഭിറാം മനോഹർ
വെള്ളി, 22 നവം‌ബര്‍ 2019 (14:21 IST)
അടൂരിൽ നാലരവയസ്സുകാരനെ തീപ്പൊള്ളലേൽപ്പിച്ച സംഭവത്തിൽ മുത്തശ്ശിക്കെതിരെ കേസ് എടുത്തു. പെരിങ്ങനാട് സ്വദേശി ലക്ഷ്മി(40)ക്കെതിരെയാണ് ജുവനൈൽ ജസ്റ്റിസ് പ്രകാരം പോലീസ് കേസെടുത്തത്.
 
അങ്കണവാടിയിലെ അദ്ധ്യാപികയാണ് കുട്ടിയുടെ വയറിന്റെ ഭാഗത്തായി പൊള്ളലേറ്റ പാടുകൾ ശ്രദ്ധിച്ചത്. കൂടുതൽ വിവരങ്ങൾ തിരക്കിയപ്പോൾ മുത്തശ്ശിയാണ്  പൊള്ളലേൽപ്പിച്ചതെന്നും സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും കുട്ടി അദ്ധ്യാപികയോട് വെളിപ്പെടുത്തുകയായിരുന്നു.
 
ഇതിനേതുടർന്ന് അദ്ധ്യാപിക ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയും അവരെത്തി പോലീസിന് പരാതി നൽകുകയുമായിരുന്നു. കുട്ടികളുടെ മാതാവ് തമിഴ് നാട്ടിലാണുള്ളതെന്നും ഈ കുട്ടിയെ കൂടാതെ മൂന്നരവയസുള്ള ഒരു ഇളയകുട്ടി കൂടി മുത്തശ്ശിയുടെ സംരക്ഷണയിൽ ഉണ്ടെന്നും പോലീസ് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ മുറിയില്‍ കല്‍ക്കരി കത്തിച്ചു; മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം

സന്നിധാനത്ത് കേന്ദ്രസേനയെത്തി; ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയം

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരിക്ക്

'താഴെ തിരുമുറ്റത്തു നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് പേടിയായി, ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല': കെ ജയകുമാര്‍

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

അടുത്ത ലേഖനം
Show comments