Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂടെ ജീവിക്കാൻ തയ്യാറല്ലെന്ന് ഭാര്യ; കുപിതനായ ഭർത്താവ് അഞ്ചും എട്ടു വയസ്സുമുള്ള മക്കളെ 300 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് വലിച്ചെറിഞ്ഞു

രണ്ടു മക്കളെ 300 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് വലിച്ചെറിഞ്ഞാണ് 28കാരൻ കൊലപ്പെടുത്തിയത്.

കൂടെ ജീവിക്കാൻ തയ്യാറല്ലെന്ന് ഭാര്യ; കുപിതനായ ഭർത്താവ് അഞ്ചും എട്ടു വയസ്സുമുള്ള മക്കളെ 300 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് വലിച്ചെറിഞ്ഞു

തുമ്പി ഏബ്രഹാം

, വെള്ളി, 15 നവം‌ബര്‍ 2019 (09:17 IST)
തന്റെ കൂടെ ജീവിക്കാൻ തയ്യാറല്ലെന്ന ഭാര്യയുടെ നിലപാടിൽ കുപിതനായ ഭർത്താവ് മക്കളെ കൊലപ്പെടുത്തി. രണ്ടു മക്കളെ 300 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് വലിച്ചെറിഞ്ഞാണ് 28കാരൻ കൊലപ്പെടുത്തിയത്. സംഭവത്തിൽ എ സിരൻജീവിയെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
തമിഴ്നാട് നാമക്കലിലെ കൊള്ളി ഹിൽസിലാണ് സംഭവം. മക്കളെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. എട്ടുവയസ്സും അഞ്ചുവയസുമുള്ള മക്കളെയാണ് സിരൻജീവി കൊള്ളി ഹിൽസിൽ 300 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. 
 
അറുമാസം മുൻപ് കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഭാര്യയുമായി അകന്ന് കഴിയുകയാണ് സിരൻജീവി. സാധാരണ തൊഴിലാളിയാണ് സിരൻജീവി. കുടുംബപ്രശ്നങ്ങളെ തുടർന്ന് മക്കളെയും കൂടി ഭാര്യ ഭാഗ്യം അച്ഛന്റെ വീട്ടിലേക്ക് പോകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊതുക് ശല്യം സഹിക്കാനായില്ല; ഭർത്താവിനെ ഉലക്ക കൊണ്ടടിച്ച് ഭാര്യയും മകളും