Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

അഞ്ചു വയസുകാരിയുടെ അഴുകിയ മൃതദേഹം വീട്ടിലെ ക്ലോസറ്റില്‍; അമ്മ പിടിയില്‍ - കേസെടുത്ത് പൊലീസ്

houston mother
ഹുസ്‌റ്റണ്‍ , വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (14:23 IST)
അഞ്ചു വയസുകാരിയായ മകളുടെ മൃതദേഹം വീടിനകത്തെ ക്ലോസെറ്റിൽ സൂക്ഷിച്ച യുവതി അറസ്‌റ്റില്‍. ഹുസ്‌റ്റണിലെ വീട്ടില്‍ നിന്നും ഈ മാസം രണ്ടിനാണ് അഴുകി തുടങ്ങിയ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കസ്‌റ്റഡിയിലെടുത്ത മാതാവ് പ്രിസില്ല സിക്കോളിനെ (27) പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചു.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഓഗസ്‌റ്റ് 27നാണ് കുട്ടി മരിച്ചതെന്ന് പ്രസില്ല പറഞ്ഞു. ശുചിമുറി കഴുകാന്‍ ഉപയോഗിക്കുന്ന ലോഷന്‍ കുടിച്ചാണ് മരണം സംഭവിച്ചതെന്നും, ഭയം കൊണ്ടാണ് വിവരം പുറത്തറിയിക്കാതിരുന്നതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.

യുവതിയുടെ മൊഴിയില്‍ സത്യമുണ്ടോ, മനപൂർവ്വമാണോ കൊല നടന്നതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, യുവതിയുടെ കാമുകനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

പ്രിസില്ലയുടെ മാതാപിതാക്കള്‍ വീട്ടില്‍ എത്തിയതോടെയാണ് വിവരം പുറത്തായത്. വീട്ടില്‍ ദുര്‍ഗന്ധം അനുഭവപ്പെടുകയും കുട്ടിയെ കാണാതിരിക്കുകയും ചെയ്‌തതോടെ മാതാപിതാക്കള്‍ വിവരം തിരക്കി. തുടര്‍ന്ന് മകള്‍ മരിച്ച വിവരം പ്രസില്ല ഇവരെ അറിയിച്ചു. കുട്ടിയുടെശരീരം ബ്ലാങ്കറ്റിൽ പൊതിഞ്ഞു ക്ലോസറ്റിൽ വച്ച നിലയിലായിരുന്നു. തുടര്‍ന്നാണ് പൊലീസിനെ വിവരം ധരിപ്പിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോൾ മുത്തൂറ്റ് വധം: എട്ട് പ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി - ജീവപര്യന്തം റദ്ദാക്കി