തിരുവോണ ദിവസം യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. യുവതിയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് തെളിഞ്ഞു. കേസില്‍ പാറശ്ശാല കുളത്തൂര്‍ സ്വദേശി സുനില്‍(41) അറസ്‌റ്റിലായി. കുളത്തൂര്‍ നല്ലൂര്‍വെട്ടം കാവുങ്ങല്‍ വീട്ടില്‍ ഷീബ(36) ആണ് കൊല്ലപ്പെട്ടത്.
തിരുവോണദിവസം രാത്രി വീട്ടിലെ ഭാനില്‍ ഷീബ തൂങ്ങിമരിച്ചുവെന്നാണ് സുനില്‍ പൊലീസിനോട് പറഞ്ഞത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചെന്നും ഇയാള്‍ പറഞ്ഞു.
മൃതദേഹ പരിശോധനയില്‍ ആന്തരികക്ഷതം തിരിച്ചറിഞ്ഞ പൊലീസ് സുനിലിനെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു. ഇയാളുടെ പെരുമാറ്റത്തിലും മൊഴിയിലും പൊലീസിന് സംശയമുണ്ടായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.
മദ്യപിച്ച് വീട്ടിലെത്തിയത് ഷീബ ചോദ്യം ചെയ്‌തതോടെ വഴക്കായി. തൂങ്ങിമരിക്കാന്‍ ശ്രമിച്ച ഷീബയെ കയറില്‍നിന്ന് അഴിച്ച് കട്ടിലില്‍ കിടത്തിയപ്പോള്‍ അനക്കമുണ്ടെന്നറിഞ്ഞ് തലയണ മുഖത്തമര്‍ത്തി കൊലപ്പെടുത്തി എന്നും സുനില്‍ പൊലീസിനോടു പറഞ്ഞു.