മദ്യപിക്കുന്നത് ചോദ്യം ചെയ്ത ഭാര്യയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തി. മുംബൈയിലെ സിയോണിലാണ് സംഭവം ഉണ്ടായത്. സുമൻ എന്ന യുവതിയെയാണ് ഭർത്താവ് സഞ്ജെയ് കുമാർ കൊലപ്പെടുത്തിയത്. സംഭവത്തിൽ സഞജെയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു
സഞ്ജെയ് കുമാർ മദ്യത്തിന് അടിമപ്പെട്ടിരുന്നു. കഴിഞ്ഞ ആറു മസത്തോളമായി ഇയാൾ വീട്ടിലിരുന്ന് തന്നെ മദ്യപിക്കുന്നത് പതിവാക്കിയറുന്നു. ഇതോടെ മദ്യപാനം കുറക്കണം എന്ന് ഭാര്യ ആവശ്യപ്പെടാൻ തുടങ്ങി. സഞ്ജെയുടെ അമിത മദ്യപാനത്തെ ചൊല്ലി വീട്ടിൽ നിരന്തരം വഴക്കുണ്ടാവാറുണ്ട്. വഴക്കിനൊടുവിൽ സഞ്ജെയ് ഭാര്യയെ മർദ്ദിക്കുന്നതും പതിവായീരുന്നു.
വീട്ടുവഴക്കിനെ തുടർന്ന് യുവതി അബോധാവസ്ഥയിൽ കിടക്കുന്നതായും ഭർത്താവ് കൈമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായും മെയ് 21ന് വടാല പൊലീസ് സ്റ്റേഷനിൽ വിവരം ലഭിക്കുകയായിരുന്നു. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാൽ യുവതി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. സഞ്ജെയ്‌യെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചതിനാൽ അപകടം ഉണ്ടായില്ല.
ഇതോടെ അപകട മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരുന്നു. തലയിൽ ഏറ്റ ഗുരുതര ആഘാതമണ് മരണ കാരണം എന്ന് പോസ് മോർട്ടം റിപ്പോർട്ട് വന്നതോടെ സഞ്ജെയ്ക്കെതിരെ കൊലപാതകത്തിന് പൊലീസ് കേസെടുക്കുകയായിരുന്നു. ഐപിസി 302, 498(A), 309 എന്നീ വകുപ്പുകൾ പ്രതിക്കെതിരെ ചുമ,ത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.