Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹൈദെരാബാദ് നൈസാമിന്റെ സ്വർണ ടിഫിൻ ബോക്സ് മ്യൂസിയത്തിൽ നിന്നും മോഷ്ടിച്ചു

ഹൈദെരാബാദ് നൈസാമിന്റെ സ്വർണ ടിഫിൻ ബോക്സ് മ്യൂസിയത്തിൽ നിന്നും മോഷ്ടിച്ചു
, ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (15:13 IST)
ഹൈദെരബാദ്: ഹൈദെരാബാദ് ഭരിച്ചിരുന്ന അവസാന നൈസാം ഉപയോഗിച്ചിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോയി. പുരാനി ഹവേലി മ്ലൂസിഒയത്തിൽ ഞായറാഴ്ച രാത്രിയോടെയാണ് മോഷണം നടന്നത്. അന്താരാഷ്ട്ര വിപണിയിൽ 50കോടിയോളം വിലമത്രിക്കുന്ന പുരാവസ്തുക്കളാണ് മോഷണം പോയത് എന്ന് ഹൈദെരാബാദ് പൊലീസ് വ്യക്തമാക്കി.
 
ഹൈദെരാബാദിലെ അവസാനത്തെ നൈസാമായിരുന്ന ഒസ്മാൻ അലി ഖാന്റെ വജ്രവും മാണിക്യബും പതിച്ച സ്വർണ ടിഫിൻ ബോക്സും സ്വർണക്കപ്പുമാണ് മോഷണം പോയിരിക്കുന്നത്. മുന്നു തട്ടുകളുള്ള സ്വർണ്ണ ടിഫിൻ ബോക്സിന് രണ്ട് കിലോയോളം തൂക്കം വരും.
 
മ്യൂസിയത്തിലെ തടികൊണ്ടുള്ള വെന്റിലേറ്റർ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ഭിത്തിയിലൂടെ ഇറങ്ങി കപ്‌ബോർഡ് തകർത്താണ് മോഷണം നടത്തിയിരിക്കുന്നത്. സി സി ടി വി ക്യാമറക്കൾ തിരിച്ചു വക്കുകയും ചെയ്തതിനാൽ ദൃശ്യങ്ങൾ അന്വേഷണത്തിന് ഉപയോഗിക്കാനാവില്ല. മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി 10 സംഘങ്ങളായി പൊലീസ് അന്വേഷണം ആരംഭിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിയൽ‌മി 2 വിന്റെ ആദ്യ വിൽ‌പന ഫ്ലിപ്കാർട്ടിൽ ആരംഭിച്ചു