Webdunia - Bharat's app for daily news and videos

Install App

വില്‍ക്കാന്‍ സ്‌മാര്‍ട്ട് ഫോണ്‍ നല്‍കിയില്ല; യുവാവ് സുഹൃത്തിനെ ചുട്ടുകൊന്നു - കൊല്ലപ്പെട്ടത് പതിനേഴുകാരന്‍

വില്‍ക്കാന്‍ സ്‌മാര്‍ട്ട് ഫോണ്‍ നല്‍കിയില്ല; യുവാവ് സുഹൃത്തിനെ ചുട്ടുകൊന്നു - കൊല്ലപ്പെട്ടത് പതിനേഴുകാരന്‍

Webdunia
ചൊവ്വ, 17 ജൂലൈ 2018 (15:47 IST)
സ്‌മാര്‍ട്ട് ഫോണ്‍ നല്‍കാത്തതിനെ തുടര്‍ന്ന് സുഹൃത്തിനെ പത്തൊമ്പതുകാരന്‍ ചുട്ടുകൊന്നു. ഡി പ്രേം (17) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രതിയായ പ്രേം സാഗറിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

തെലങ്കാനയിലെ ആദിബത്‌ലയില്‍ കഴിഞ്ഞയാഴ്‌ചയാണ് സംഭവമുണ്ടായത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ രൂക്ഷമാണെന്നും അതിനാല്‍ ഫോണ്‍ വില്‍ക്കാനായി തരണമെന്നും പ്രേം സാഗര്‍ സുഹൃത്തിനോട് പറഞ്ഞു. ഈ ആവശ്യം ഡി പ്രേം നിരസിച്ചതാണ്  കൊലയ്‌ക്ക് കാരണമായത്.

സംഭവദിവസം പ്രേമിനൊപ്പം ബൈക്കില്‍സഞ്ചരിച്ച പ്രതി ആളൊഴിഞ്ഞ പ്രദേശത്ത് എത്തിയ ശേഷം വടി ഉപയോഗിച്ച് യുവാവിനെ മര്‍ദ്ദിച്ചു. തലയ്‌ക്ക് മര്‍ദ്ദനമേറ്റതോടെ ബോധം നഷ്‌ടമായ പ്രേമിനെ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.

പ്രേമിനെ കാണാനില്ലെന്ന് വ്യക്തമാക്കി  ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പ്രേം സാഗറിലേക്ക് അന്വേഷണം എത്തിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ പൊലീസ് റിമാന്‍‌ഡ് ചെയ്‌തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments